ജി​ല്ല​യി​ല്‍ 85 പു​തി​യ കോ​വി​ഡ് രോ​ഗി​ക​ള്‍‌; സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 59 പേ​ര്‍ ‌
Saturday, August 1, 2020 10:21 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 85 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 59 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ.‌ 12 പേ​ര്‍ വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​വ​രും 14 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രു​മാ​ണ്. ച​ങ്ങ​നാ​ശേ​രി മാ​ര്‍​ക്ക​റ്റ് സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ജി​ല്ല​യി​ല്‍ രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യി. കൂ​ടാ​തെ കാ​യം​കു​ളം മാ​ര്‍​ക്ക​റ്റി​ലെ സ​മ്പ​ര്‍​ക്ക​ത്തി​ല്‍ മൂ​ന്നു​പേ​രും ഇ​ന്ന​ലെ രോ​ഗി​ക​ളാ​യ​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ലും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.‌ ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 1532 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 673 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.
ഇ​ന്ന​ലെ 42 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.
ഇ​തോ​ടെ 1061 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.‌

‌രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​വ​ര്‍:

കി​ഴ​ക്കേ വെ​ണ്‍​പാ​ല സ്വ​ദേ​ശി (യു​എ​സ്എ 60), ചാ​ത്ത​ങ്കേ​രി സ്വ​ദേ​ശി (ദു​ബാ​യ്, 23), കോ​യി​പ്രം സ്വ​ദേ​ശി (ഖ​ത്ത​ര്‍, 32), നെ​ടു​മ്പ്രം സ്വ​ദേ​ശി (ദോ​ഹ, 45), തി​രു​വ​ല്ല സ്വ​ദേ​ശി (ദു​ബാ​യ്, 39), പെ​രി​ങ്ങ​ര സ്വ​ദേ​ശി (ഒ​മാ​ന്‍, 39), ത​ണ്ണി​ത്തോ​ട് സ്വ​ദേ​ശി (അ​ബു​ദാ​ബി, 38), ഓ​ത​റ സ്വ​ദേ​ശി (ബ​ഹ്‌​റി​ന്‍, 28), പൊ​ടി​യാ​ടി സ്വ​ദേ​ശി (ദു​ബാ​യ്, 43), നെ​ടു​മ്പ്രം സ്വ​ദേ​ശി (ദോ​ഹ, 51), അ​യി​രൂ​ര്‍ സ്വ​ദേ​ശി​നി (ദു​ബാ​യ്, 31), കി​ഴ​ക്കേ​വെ​ണ്‍​പാ​ല സ്വ​ദേ​ശി (യു​എ​സ്എ, 65).‌

‌ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​വ​ര്‍:

വെ​ണ്ണി​ക്കു​ളം സ്വ​ദേ​ശി​നി (മ​ഹാ​രാ​ഷ്ട്ര, 23), പൊ​ടി​യാ​ടി സ്വ​ദേ​ശി​നി (ഡ​ല്‍​ഹി, 34), നെ​ടു​മ്പ്രം സ്വ​ദേ​ശി​നി (ഡ​ല്‍​ഹി, 30), തെ​ള്ളി​യൂ​ര്‍ സ്വ​ദേ​ശി (ഡ​ല്‍​ഹി, 30), പെ​രി​ങ്ങ​ര സ്വ​ദേ​ശി​നി (ഹൈ​ദ​രാ​ബാ​ദ്, 20), പെ​രു​ന്തു​രു​ത്തി സ്വ​ദേ​ശി​നി (ഹൈ​ദ​രാ​ബാ​ദ്, 56), ആ​ങ്ങ​മൂ​ഴി സ്വ​ദേ​ശി​നി (ഉ​ത്ത​ര്‍​പ്ര​ദേ​ശ്, 32), ഇ​ര​വി​പേ​രൂ​ര്‍ സ്വ​ദേ​ശി (ഹൈ​ദ​രാ​ബാ​ദ്, 31) തി​രു​വ​ല്ല സ്വ​ദേ​ശി (ബം​ഗ​ളൂ​രു, 61) തി​രു​വ​ല്ല സ്വ​ദേ​ശി (ബം​ഗ​ളൂ​രു, 23), അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​നി (ഡ​ല്‍​ഹി, 42).