കോ​ട്ടാ​ങ്ങ​ലി​ലും കു​റ്റ​പ്പു​ഴ​യി​ലുംപു​തി​യ ക​മ്യൂ​ണി​റ്റി ക്ല​സ്റ്റ​റു​ക​ള്‍‌
Saturday, August 1, 2020 10:21 PM IST
‌പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ടാ​ങ്ങ​ല്‍, കു​റ്റ​പ്പു​ഴ പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ര​ണ്ട് ക​മ്യൂ​ണി​റ്റി ക്ല​സ്റ്റ​റു​ക​ള്‍ രൂ​പം​കൊ​ണ്ടു. ച​ങ്ങ​നാ​ശേ​രി സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യു​ണ്ടാ​യ രോ​ഗ​പ്പ​ക​ര്‍​ച്ച​യി​ലാ​ണ ്പു​തി​യ ക്ല​സ്റ്റ​റു​ടെ രൂ​പീ​ക​ര​ണ​ത്തി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. കോ​ട്ടാ​ങ്ങ​ല്‍ ക്ല​സ്റ്റ​റി​ല്‍ ഇ​ന്ന​ലെ ഏ​ഴ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി​യാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ഇ​വി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 29 ആ​യി. കു​റ്റ​പ്പു​ഴ​യി​ല്‍ ഇ​ന്ന​ലെ 17 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 29 പേ​ര്‍​ക്കാ​ണ് കു​റ്റ​പ്പു​ഴ​യി​ലും ഇ​തേ​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.‌
ച​ങ്ങ​നാ​ശേ​രി മ​ത്സ്യ​മാ​ര്‍​ക്ക​റ്റു​മാ​യു​ള്ള ബ​ന്ധ​ത്തി​ലാ​ണ് ര​ണ്ടു​പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​ത്. ഇ​വ​രു​ടെ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ പ്ര​തി​ദി​ന എ​ണ്ണം കൂ​ടു​ക​യാ​യി​രു​ന്നു. റാ​പ്പി​ഡ് ആ​ന്റി​ജ​ന്‍ പ​രി​ശോ​ധ​ന​ക​ളും ന​ട​ന്നു. ച​ങ്ങ​നാ​ശേ​രി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ എ​ഴു​മ​റ്റൂ​ര്‍, പെ​രി​ങ്ങ​ര ഭാ​ഗ​ങ്ങ​ളി​ല്‍ രോ​ഗം പ​ട​രു​ന്ന​താ​യാ​ണ് സൂ​ച​ന. എ​ഴു​മ​റ്റൂ​രി​ല്‍ നേ​ര​ത്തെ രോ​ഗം പി​ടി​പെ​ട്ട​യാ​ളു​ടെ സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്കും മ​റ്റൊ​രാ​ള്‍​ക്കു​മാ​ണ് ഇ​ന്ന​ലെ രോ​ഗം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. കോ​ട്ടാ​ങ്ങ​ല്‍, കു​റ്റ​പ്പു​ഴ ക്ല​സ്റ്റ​റു​ക​ള്‍​ക്ക് പു​റ​ത്ത് ച​ങ്ങ​നാ​ശേ​രി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ 13 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കാ​യം​കു​ളം മാ​ര്‍​ക്ക​റ്റി​ലെ രോ​ഗ​വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ മൂ​ന്ന് പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.‌