ക​ല്ലേ​ലി കാ​വി​ല്‍ ക​ര്‍​ക്കി​ട​ക ​വാ​വ് പി​തൃ പൂ​ജ
Wednesday, July 15, 2020 10:27 PM IST
കോ​ന്നി: കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ക​ല്ലേ​ലി ഊ​രാ​ളി അ​പ്പൂ​പ്പ​ന്‍ കാ​വി​ല്‍ ക​ര്‍​ക്കി​ട​ക വാ​വ് ബ​ലി​ക​ർ​മം ഉ​പേ​ക്ഷി​ച്ചു. 20 നു ​ക​ര്‍​ക്കി​ട​ക വാ​വ് ദി​ന​ത്തി​ല്‍ പൂ​ര്‍​ണ​മാ​യ പ്ര​കൃ​തി സം​ര​ക്ഷ​ണ പൂ​ജ​യോ​ടെ പ​ര്‍​ണ​ശാ​ല​യി​ല്‍ പി​തൃ​പൂ​ജ സ​മ​ര്‍​പ്പി​ക്കും. പു​ല​ർ​ച്ചെ നാ​ലി​ന് ഭൂ​മി പൂ​ജ, വൃ​ക്ഷ സം​ര​ക്ഷ​ണ പൂ​ജ, ജ​ല സം​ര​ക്ഷ​ണ പൂ​ജ, ശ​ക്തി സ്വ​രൂ​പ പൂ​ജ, വാ​ന​ര ഊ​ട്ട്, മീ​നൂ​ട്ട്, നാ​ഗ ഊ​ട്ട്, ആ​ദ്യ ഉ​രു മ​ണി​യ​ന്‍ പൂ​ജ, ആ​ശാ​ന്‍ പൂ​ജ, വാ​വ് ഊ​ട്ട്, സ​മു​ദ്ര പൂ​ജ​യ്ക്ക് ശേ​ഷം പി​തൃ​പൂ​ജ ച​ട​ങ്ങു​ക​ള്‍ കാ​വ് മു​ഖ്യ ഊ​രാ​ളി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ക്കും. ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം ഇ​ല്ലാ​ത്ത​തി​നാ​ല്‍പൂ​ര്‍​വി​ക​രു​ടെ പേ​രി​ലും നാ​ളി​ലും പി​തൃ​പൂ​ജ വ​ഴി​പാ​ടാ​യി ന​ട​ത്താം. ബു​ക്കിം​ഗ്: 9946383143.