സ്‌​പെ​ഷ​ല്‍ ട്രെ​യി​നി​ല്‍ ജി​ല്ല​ക്കാ​രാ​യ മൂ​ന്നു പേ​ര്‍​കൂ​ടി എ​ത്തി ‌
Wednesday, July 15, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ചൊ​വ്വാ​ഴ്ച നി​സാ​മു​ദീ​ന്‍ - എ​റ​ണാ​കു​ളം സ്‌​പെ​ഷ​ല്‍ ട്രെ​യി​നി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ മൂ​ന്നു പേ​ര്‍​കൂ​ടി എ​ത്തി. ഇ​വ​ര്‍ മൂ​ന്നു പേ​രും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു. ‌

‌ജി​ല്ല​ക്കാ​രാ​യ 93 പ്ര​വാ​സി​ക​ള്‍​കൂ​ടി എ​ത്തി‌

പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ക​രി​പ്പൂ​ര്‍, ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി ചൊ​വ്വാ​ഴ്ച എ​ട്ടു വി​മാ​ന​ങ്ങ​ളി​ലാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 93 പ്ര​വാ​സി​ക​ള്‍​കൂ​ടി എ​ത്തി. ഇ​വ​രി​ല്‍ 28 പേ​രെ വി​വി​ധ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും ഒ​രു ഗ​ര്‍​ഭി​ണി ഉ​ള്‍​പ്പെ​ടെ 65 പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ‌‌

ബി​എ​സ്‌​സി ഫു​ഡ് ടെ​ക്‌​നോ​ള​ജി കോ​ഴ്‌​സ്

പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കൗ​ണ്‍​സി​ല്‍ ഫോ​ര്‍ ഫു​ഡ് റി​സ​ര്‍​ച്ച് ആ​ന്‍​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റി​ന്‍റെ കീ​ഴി​ല്‍ കോ​ള​ജ് ഓ​ഫ് ഇ​ന്‍​ഡി​ജ​ന​സ് ഫു​ഡ് ടെ​ക്‌​നോ​ള​ജി ന​ട​ത്തു​ന്ന ബി​എ​സ്‌​സി ഫു​ഡ് ടെ​ക്‌​നോ​ള​ജി ആ​ന്‍​ഡ് ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് കോ​ഴ്‌​സി​ലേ​ക്ക് പ്ല​സ്ടു പാ​സാ​യ​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫോ​റ​വും കൂ​ടു​ത​ല്‍ വി​വ​ര​വും www.supplycokerala.com എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും.