ജി​ല്ല​യി​ല്‍ 6300 കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ മു​റി​ക​ൾ ഒ​രു​ക്കാ​ൻ നി​ർ​ദേ​ശം ‌
Wednesday, July 15, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ 23ന് ​മു​ന്പാ​യി 6300 കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ മു​റി​ക​ൾ സ്ഥാ​പി​ക്കാ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി.​നൂ​ഹ് നി​ര്‍​ദേ​ശം ന​ല്‍​കി.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ കോ​വി​ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ല്‍ നി​ന്നു ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.
ഓ​രോ പ​ഞ്ചാ​യ​ത്തി​ലും 100 മു​റി​ക​ള്‍ വീ​ത​വും ന​ഗ​ര​സ​ഭ​ക​ളി​ല്‍ 250 മു​റി​ക​ളും സ​ജ്ജ​മാ​ക്ക​ണം.‌
ചി​കി​ത്സാ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ങ്ങ​ള്‍, കെ​ട്ടി​ട​ങ്ങ​ള്‍, വ​ലി​യ ഓ​ഡി​റ്റോ​റി​യ​ങ്ങ​ള്‍ എ​ന്നി​വ തെ​ര​ഞ്ഞെ​ടു​ക്കാം. രോ​ഗി​ക​ള്‍​ക്ക് കി​ട​ക്കാ​നു​ള്ള ക​ട്ടി​ല്‍ ഉ​ള്‍​പ്പെ​ടെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ അ​താ​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ഒ​രു​ക്ക​ണം. ഭ​ക്ഷ​ണം, വൈ​ദ്യു​തി, കു​ടി​വെ​ള്ളം, എ​ന്നി​വ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ഒ​രു​ക്ക​ണം. കേ​ന്ദ്ര​ത്തി​ൽ ര​ണ്ട് ന​ഴ്‌​സു​മാ​രും ഒ​രു ഡോ​ക്ട​റു​മാ​ണു​ണ്ടാ​കു​ക. ഇ​വ​ര്‍​ക്ക് ആ​ശ​യ വി​നി​മ​യ​ത്തി​നാ​യി മൂ​ന്ന് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ഉ​ണ്ടാ​ക​ണം.‌
ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ചെ​യ്യേ​ണ്ട​ത്: ‌
വോ​ള​ണ്ടി​യേ​ഴ്‌​സ്, ക്ലീ​നിം​ഗ് സ്റ്റാ​ഫു​ക​ള്‍, സെ​ക്യൂ​രി​റ്റി എ​ന്നി​വ​യ്ക്കു​ള്ള ആ​ളു​ക​ളെ നി​യ​മി​ക്ക​ണം.
ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ലെ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്കം ചെ​യ്യ​ണം. ബ​യോ - മെ​ഡി​ക്ക​ല്‍ അ​വ​ശി​ഷ്ട​ങ്ങ​ള്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​മാ​യി ചേ​ര്‍​ന്ന് നീ​ക്കം ചെ​യ്യ​ണം.
രോ​ഗി​ക​ളു​ടെ യാ​ത്രാ സൗ​ക​ര്യ​ത്തി​നാ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണം. ര​ണ്ട് ഓ​ട്ടോ​റി​ക്ഷ, ടാ​ക്‌​സി​ക​ള്‍ ഒ​രേ സ​മ​യം സെ​ലു​ണ്ടാ​ക​ണം. ആ​വ​ശ്യ​മാ​യ ടോ​യ്‌​ല​റ്റ് സം​വി​ധാ​നം . വി​നോ​ദ​ത്തി​നാ​വ​ശ്യ​മാ​യ ടെ​ലി​വി​ഷ​ന്‍, ഇ​ന്‍റ​ര്‍​നെ​റ്റ് സൗ​ക​ര്യ​വും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
ഡി​എം​ഒ ഡോ. ​എ. എ​ല്‍. ജ, ​എ​ന്‍​എ​ച്ച്എം ഡി​പി​എം ഡോ. ​എ​ബി സു​ഷ​ന്‍, ര​ന്ത​നി​വാ​ര​ണം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌