സ​മ്പ​ര്‍​ക്ക​വ്യാ​പ​നം കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ‌
Wednesday, July 15, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു സ​മ്പ​ര്‍​ക്ക​വ്യാ​പ​നം ക​ണ്ടു​തു​ട​ങ്ങി. പ​ത്ത​നം​തി​ട്ട കു​ല​ശേ​ഖ​ര​പ​തി​യി​ലെ രോ​ഗ​ബാ​ധി​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ 18 പേ​രി​ല്‍ കൂ​ടി ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ല്‍ ചി​ല​ര്‍ പ​ത്ത​നം​തി​ട്ട​യ്ക്കു പു​റ​ത്തു​ള്ള​വ​രാ​ണ്. ക​ട​മ്മ​നി​ട്ട, റാ​ന്നി, ചെ​റു​കോ​ല്‍, ചെ​ന്നീ​ര്‍​ക്ക​ര ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഇ​വ​രി​ല്‍ നി​ന്നു കോ​വി​ഡ് പ​ട​ര്‍​ന്നി​ട്ടു​ണ്ട്. പ​ത്തു​ദി​വ​സം മു​മ്പ് പ​ത്ത​നം​തി​ട്ട കു​ല​ശേ​ഖ​ര​പ​തി ഭാ​ഗ​ത്തു മൂ​ന്നു​പേ​രി​ല്‍ ക​ണ്ടെ​ത്തി​യ രോ​ഗം ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട 80 പേ​രി​ലാ​ണ് ഇ​തേ​വ​രെ എ​ത്തി​യ​ത്. ‌
അ​യി​രൂ​രി​ല്‍ ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​തെ ഒ​രു അ​ധ്യാ​പ​ക​നു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ വ​നി​താ ഡോ​ക്ട​റു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. അ​ടൂ​രി​ല്‍ ത​ന്നെ മ​റ്റൊ​രു യു​വാ​വി​ന്റെ രോ​ഗ​ത്തി​നും ഉ​റ​വി​ടം തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. വാ​യ്പൂ​ര് നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ളി​ല്‍ നി​ന്നും ഒ​രു സ​മ്പ​ര്‍​ക്ക​രോ​ഗി കൂ​ടി ഉ​ണ്ടാ​യി. ക​ല്ലൂ​പ്പാ​റ ക​ട​മാ​ന്‍​കു​ള​ത്ത് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ആ​ന്റി​ജ​ന്‍ പ​രി​ശോ​ധ​ന ഉ​ട​ന്‍ ന​ട​ത്തു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.‌
തി​രു​വ​ല്ല തു​ക​ല​ശേ​രി ഹോ​ളി​സ്പി​രി​റ്റ് കോ​ണ്‍​വെ​ന്‍റി​ലെ 17 ക​ന്യാ​സ്ത്രീ​ക​ള്‍​ക്കാ​ണ് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നേ​ര​ത്തെ കോ​ണ്‍​വെ​ന്‍റി​ലെലെ ​ര​ണ്ട് ക​ന്യാ​സ്ത്രീ​ക​ള്‍​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു. രോ​ഗ​ബാ​ധി​ത​രാ​യ ക​ന്യാ​സ്ത്രീ​ക​ളെ കോ​ണ്‍​വെ​ന്‍റി​ലെ ഒ​രു ബ്ലോ​ക്കി​ല്‍ ത​ന്നെ ക്വാ​റ​ന്‍റൈ​നീ​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​വ​ര്‍​ക്ക് അ​വി​ടെ​ത്ത​ന്നെ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. തു​ക​ല​ശേ​രി​യി​ലും ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. ‌