‌അ​ടൂ​രി​ലെ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ജാ​ഗ്ര​താ സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ച്ചു ‌
Wednesday, July 15, 2020 10:26 PM IST
അ​ടൂ​ര്‍: പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ 31, 32, കൊ​ടു​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലെ 12, 13, 17, ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ 17 എ​ന്നീ വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​ര്‍ ചെ​യ​ര്‍​മാ​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ട്ട ജാ​ഗ്ര​താ സ​മി​തി രൂ​പീ​ക​രി​ക്കാ​ന്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ആ​ര്‍​ഡി​ഒ ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു.‌
സ​മി​തി​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ കൂ​ടാ​തെ വൈ​സ് പ്ര​സി​ഡ​ന്‍റ്, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ടി, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍, പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, അ​താ​ത് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ എ​സ്എ​ച്ച്ഒ​മാ​ര്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യി​രി​ക്കും. ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ റോ​ഡു​ക​ള്‍ ബാ​രി​ക്കേ​ഡ് വ​ച്ച് അ​ട​യ്ക്കും. ഏ​തെ​ങ്കി​ലും ഒ​രു പ്ര​ധാ​ന വ​ഴി ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ തു​റ​ന്നു ന​ൽ​കും. ‌
യോ​ഗ​ത്തി​ല്‍ ആ​ര്‍​ഡി​ഒ എ​സ്. ഹ​രി​കു​മാ​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍ ബീ​ന എ​സ്. ഹ​നീ​ഫ്, കൊ​ടു​മ​ണ്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​ന്നാ​മ്മ കു​ഞ്ഞ്, അ​ടൂ​ര്‍ ഡി​വൈ​എ​സ്പി എ​സ്. ബി​നു, കൊ​ടു​മ​ണ്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌