എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ ഇ​ന്ന്; ജി​ല്ല​യി​ൽ 13 കേ​ന്ദ്ര​ങ്ങ​ൾ
Wednesday, July 15, 2020 10:07 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന എ​ൻ​ജി​നീ​യ​റിം​ഗ്, ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 13 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 3740 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തും. ഇ​തി​ൽ 3060 കു​ട്ടി​ക​ളും എ​ൻ​ജി​നീ​യ​റിം​ഗ് പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രാ​ണ്.‌
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യ പ​ത്ത​നം​തി​ട്ട​യി​ൽ ഗ​വ​ണ്‍​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സ്, മാ​ർ​ത്തോ​മ്മാ എ​ച്ച്എ​സ്എ​സ്, കാ​തോ​ലി​ക്കേ​റ്റ് എ​ച്ച്എ​സ്എ​സ് എ​ന്നി​വ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​ണ്.
300 വീ​തം കു​ട്ടി​ക​ൾ ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സ്, കാ​തോ​ലി​ക്കേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലും 400 കു​ട്ടി​ക​ൾ മാ​ർ​ത്തോ​മ്മാ എ​ച്ച്എ​സ്എ​സി​ലും പ​രീ​ക്ഷ എ​ഴു​താ​നു​ണ്ടാ​കും.‌
എ​സ്എ​ച്ച് എ​ച്ച്എ​സ്എ​സ് മൈ​ല​പ്ര, സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ് കി​ഴ​വ​ള്ളൂ​ർ, റി​പ്പ​ബ്ലി​ക്ക​ൻ വി​എ​ച്ച്എ​സ് കോ​ന്നി, ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ് കോ​ന്നി, അ​മൃ​ത വി​എ​ച്ച്എ​സ് കോ​ന്നി, നേ​താ​ജി എ​ച്ച്എ​സ്എ​സ് പ്ര​മാ​ടം, ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സ് ഓ​മ​ല്ലൂ​ർ, ആ​ര്യ​ഭാ​ര​തി എ​ച്ച്എ​സ് ഓ​മ​ല്ലൂ​ർ, സെ​ന്‍റ് ജോ​ർ​ജ് മൗ​ണ്ട് എ​ച്ച്എ​സ് കൈ​പ്പ​ട്ടൂ​ർ, സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് കോ​ഴ​ഞ്ചേ​രി എ​ന്നീ സ്കൂ​ളു​ക​ളി​ലാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്.
പേ​പ്പ​ർ ഒ​ന്ന് ഫി​സി​ക്സും കെ​മി​സ്ട്രി​യും പേ​പ്പ​ർ ര​ണ്ട് ക​ണ​ക്കും ആ​ണ്. രാ​വി​ലെ 10 മു​ത​ൽ 12.30 വ​രെ​യും ഉ​ച്ച​യ്ക്ക് 2.30 മു​ത​ൽ 5 വ​രെ​യു​മാ​ണ് പ​രീ​ക്ഷ. ‌
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കു​ട്ടി​ക​ളു​ടെ യാ​ത്ര​യ്ക്ക് അ​സൗ​ക​ര്യം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ക്ര​മീ​ക​ര​ണം ചെ​യ്യ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.
കെ​എ​സ്ആ​ർ​ടി​സി ആ​വ​ശ്യാ​നു​സ​ര​ണം സ​ർ​വീ​സു​ക​ൾ ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക്വാ​റ​ന്‍റൈ​നീ​ൽ ഉ​ള്ള കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക മു​റി​ക​ളും ശു​ചി​മു​റി​ക​ളും ക്ര​മ​ക​രി​ക്കും.
സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​നും പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
ഒ​രു മു​റി​യി​ൽ 20 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ​യ്ക്കി​രി​ക്കു​ന്ന​ത്. ‌