വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ‌ ‌
Wednesday, July 15, 2020 10:07 PM IST
പ​ത്ത​നം​തി​ട്ട: വ​ര്‍​ഷ​ങ്ങ​ളാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ പ്ല​സ് ടു ​ഫ​ലം പി​ന്നാ​ക്കാ​വ​സ്ഥ​യി​ല്‍​നി​ന്ന് പു​രോ​ഗ​തി ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ കൈ​ത്താ​ങ്ങ് വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യു​ടെ ഫ​ലം കൂ​ടി​യാ​ണെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ. ​ജി. അ​നി​ത എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.
15 വി​ഷ​യ​ങ്ങ​ള്‍​ക്ക് പ​ഠ​ന​സ​ഹാ​യി​ക​ള്‍ ത​യാ​റാ​ക്കി​യ അ​ധ്യാ​പ​ക​രെ​യും ഈ ​പ​ഠ​ന​സ​ഹാ​യി​ക​ള്‍ ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ല​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ നേ​തൃ​ത്വം ന​ല്‍​കി​യ അ​ധ്യാ​പ​ക​രെ​യും അ​ഭി​ന​ന്ദി​ച്ചു. പ​ഠ​ന​ത്തി​ല്‍ പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ട് ന​ട​പ്പാ​ക്കി​യ പ​രി​പാ​ടി വി​ജ​യി​ച്ചു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​ഫ​ലം.
വി​ജ​യ​ശ​ത​മാ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന ശ​രാ​ശ​രി​യു​മാ​യി മൂ​ന്ന് ശ​ത​മാ​ന​ത്തി​ന്‍റെ മാ​ത്ര​മേ വ്യ​ത്യാ​സ​മു​ള്ളൂ എ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.
ജി​ല്ല​യു​ടെ സ്ഥാ​നം മെ​ച്ച​പ്പെ​ട്ട​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ര്‍ പി. ​കെ. ഹ​രി​ദാ​സ് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി​ക്ക് മ​ധു​രം ന​ല്‍​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ റെ​ജി തോ​മ​സ്, അം​ഗ​ങ്ങ​ളാ​യ സാം ​ഈ​പ്പ​ന്‍, എ​സ്. വി. ​സു​ബി​ന്‍, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ രാ​ജേ​ഷ് എ​സ്. വ​ള്ളി​ക്കോ​ട് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ‌