‌പ്ര​മാ​ടം നേ​താ​ജി സ്കൂ​ളി​ന് ഉ​ന്ന​ത​വി​ജ​യം ‌‌
Wednesday, July 15, 2020 10:07 PM IST
പ്ര​മാ​ടം: പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി പ്ര​മാ​ടം നേ​താ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ.
1200ൽ 1200 ​മാ​ർ​ക്ക് നേ​ടി ആ​ർ. ശ്രീ​നി​ധി ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ 23 വി​ദ്യാ​ർ​ഥി​ക​ളും സ​യ​ൻ​സ്, കൊ​മേ​ഴ്സ് ബാ​ച്ചു​ക​ളി​ലാ​യി പ​ഠി​ക്കു​ന്ന 115 വി​ദ്യാ​ർ​ഥി​ക​ളി​ൽ 114 പേ​രും വി​ജ​യി​ച്ചു. കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ നൂ​റു​ശ​ത​മാ​ന​വും സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ 99 ശ​ത​മാ​ന​വും വി​ജ​യം നേ​ടി. ‌‌‌