രാ​മ​പു​രം മാ​ർ​ക്ക​റ്റ് ഉ​പാ​ധി​ക​ളോ​ടെ തു​റ​ക്കും
Tuesday, July 14, 2020 10:09 PM IST
തി​രു​വ​ല്ല: ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ൺ കാ​ലാ​വ​ധി തീ​രു​ന്ന​ത​നു​സ​രി​ച്ച് കോ​വി​ഡ് 19 മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് രാ​മ​പു​രം മാ​ർ​ക്ക​റ്റും ക​ട​ക​ളും തു​റ​ക്കാ​ൻ ന​ഗ​ര​സ​ഭ അ​നു​മ​തി ന​ല്കി. ക​ട​ക​ൾ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും.
ക​ട​ക​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം നി​ർ​ബ​ന്ധ​മാ​യി പാ​ലി​ക്കു​ക​യും സാ​നി​റ്റൈ​സ​ർ, കൈ​ക​ഴു​ക​ൾ സൗ​ക​ര്യം എ​ന്നി​വ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട​തും ക​ട​ക​ളി​ൽ എ​ത്തു​ന്ന​വ​രു​ടെ പേ​രും ഫോ​ൺ ന​ന്പ​രും രേ​ഖ​പ്പെ​ടു​ത്തി ക​ട​യു​ട​മ സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്.
ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തു​ന്ന ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി മാ​ത്ര​മേ മാ​ർ​ക്ക​റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​വൂ. രാ​മ​പു​രം മാ​ർ​ക്ക​റ്റി​ലേ​ക്ക് വാ​ഹ​ന പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​രി​ക്കു​ന്നു. കോ​വി​ഡ് 19 നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ആ​ർ. ജ​യ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ, ഡി​വൈ​എ​സ്പി ആ​ർ. രാ​ജ​പ്പ​ൻ, ഡോ. ​മാ​മ്മ​ൻ, ഡോ. ​രേ​വ​തി, റ​വ​ന്യു, ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ, വ്യാ​പാ​ര വ്യ​വ​സാ​യി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ൾ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ആ​ർ. ജ​യ​കു​മാ​ർ അ​റി​യി​ച്ചു.