സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക ഉ​യ​രു​ന്നു, ഭീ​തി വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്
Tuesday, July 14, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ പ്രാ​ഥ​മി​ക, ദ്വി​തീ​യ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും ഭീ​തി​ജ​ന​ക​മാ​യ സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. ജാ​ഗ്ര​ത​യാ​ണ് വേ​ണ്ട​തെ​ന്നും സ​ന്പ​ർ​ക്ക​മു​ള്ള​വ​ർ ക്വാ​റ​ന്‍റൈ​നീ​ൽ തു​ട​രു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ന്ത​ളം സ്വ​ദേ​ശി​യാ​യ ആ​ർ​ടി ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ, വാ​യ്പൂ​ര് സ്വ​ദേ​ശി, നാ​ര​ങ്ങാ​നം സ്വ​ദേ​ശി​യാ​യ പ​ച്ച​ക്ക​റി വ്യാ​പാ​രി എ​ന്നി​വ​രു​ടെ സ​ഞ്ചാ​ര​പ​ഥം ഇ​ന്ന​ലെ പു​റ​ത്തു​വി​ട്ടു.
നി​ല​വി​ൽ 1803 സ​ന്പ​ർ​ക്ക​ക്കാ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 2288 പേ​രും വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 1665 പേ​രും നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. 5756 പേ​രാ​ണ് ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
140 കൊ​റോ​ണ കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലാ​യി 1383 പേ​ർ താ​മ​സി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ 412 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​തു​വ​രെ ജി​ല്ല​യി​ൽ നി​ന്നും 19191 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ള​ള​ത്.