തി​രു​വ​ല്ല രാ​മ​പു​രം, കു​ള​ന​ട, റാ​ന്നി ക​ണ്ടെ​യ്ൻ​മെ​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ഴി​വാ​യി
Tuesday, July 14, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍​ഡ് 28, 33, കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 14, റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ഒ​ന്ന്, ര​ണ്ട് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഇ​ന്നു മു​ത​ല്‍ ഒ​ഴി​വാ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​മു​ണ്ടാ​യ​ത്. ഇ​തി​നു​ശേ​ഷം പു​തി​യ സ​ന്പ​ർ​ക്ക​രോ​ഗി​ക​ൾ ഉ​ണ്ടാ​കാ​ത്ത​തി​നാ​ലാ​ണ് പ​ട്ടി​ക​യി​ൽ നി​ന്നൊ​ഴി​വാ​യ​ത്.

ജി​ല്ല​ക്കാ​രാ​യ 68 പ്ര​വാ​സി​ക​ള്‍​കൂ​ടി എ​ത്തി

പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ക​രി​പ്പൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി തി​ങ്ക​ളാ​ഴ്ച ഏ​ഴു വി​മാ​ന​ങ്ങ​ളി​ലാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 68 പ്ര​വാ​സി​ക​ള്‍​കൂ​ടി എ​ത്തി. ഇ​വ​രി​ല്‍ 21 പേ​രെ വി​വി​ധ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും ഒ​രു ഗ​ര്‍​ഭി​ണി ഉ​ള്‍​പ്പെ​ടെ 47 പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

സ്‌​പെ​ഷ​ല്‍ ട്രെ​യി​നു​ക​ളി​ല്‍ 11 പേ​ര്‍​കൂ​ടി എ​ത്തി

പ​ത്ത​നം​തി​ട്ട: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് തി​ങ്ക​ളാ​ഴ്ച മും​ബൈ -തി​രു​വ​ന​ന്ത​പു​രം, നി​സാ​മു​ദീ​ന്‍ - എ​റ​ണാ​കു​ളം സ്‌​പെ​ഷ​ല്‍ ട്രെ​യി​നു​ക​ളി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 11 പേ​ര്‍​കൂ​ടി എ​ത്തി. ഇ​വ​രി​ല്‍ അ​ഞ്ച് പേ​രെ വി​വി​ധ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും ആ​റു പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.