ഇ​ന്‍റ​ര്‍​വ്യൂ മാ​റ്റി​വ​ച്ചു ‌
Monday, July 13, 2020 10:20 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി സ​ബ് റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സി​ല്‍ പാ​ര്‍​ട്ട് ടൈം ​സ്വീ​പ്പ​ര്‍ ത​സ്തി​ക​യി​ല്‍ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ എം​പ്ലോ​യ്മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച് ലി​സ്റ്റി​ല്‍ നി​ന്ന് താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി 15ന് ​പ​ത്ത​നം​തി​ട്ട റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സി​ല്‍ ന​ട​ത്താ​നി​രു​ന്ന ഇ​ന്‍റ​ര്‍​വ്യൂ പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ മാ​റ്റി​വ​ച്ചു. ‌
പ​ത്ത​നം​തി​ട്ട: ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് പ​ത്ത​നം​തി​ട്ട ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ നാളെ ​ന​ട​ത്താ​നി​രു​ന്ന ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്‍ ഗ്രേ​ഡ്-​ര​ണ്ട് ത​സ്തി​ക​യി​ലെ ഇ​ന്‍റ​ര്‍​വ്യൂ മാ​റ്റി വ​ച്ചു. പു​തു​ക്കി​യ തീ​യ​തി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ പി​ന്നീ​ട് അ​റി​യി​ക്കും. ‌

ഡാ​റ്റാ​എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​ര്‍ ‌

പ​ത്ത​നം​തി​ട്ട: കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ഡാ​റ്റാ​എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത പ്ല​സ്ടു, കം​പ്യൂ​ട്ട​ര്‍​പ​രി​ജ്ഞാ​നം. നി​ര്‍​ദി​ഷ്ട യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​പേ​ക്ഷ​യോ​ടൊ​പ്പം ബ​യോ​ഡേ​റ്റ, വ​യ​സ്, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പ് 15 മു​ത​ല്‍ 20 വ​രെ​യു​ള്ള കാ​ല​യ​ള​വി​നു​ള്ളി​ല്‍ ഇ​മെ​യി​ല്‍ (മെ​യി​ല്‍ ഐ​ഡി [email protected] gmail.com ) ചെ​യ്യ​ണം. യോ​ഗ്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഷോ​ര്‍​ട്ട്‌​ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ​വി​നാ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഓ​ഫീ​സി​ലേ​ക്ക് പി​ന്നീ​ട് ക്ഷ​ണി​ക്കും. ഫോ​ണ്‍: 0468 2243460. ‌