ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണി​ല്‍ പാ​ലി​ക്കേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ ‌
Monday, July 13, 2020 10:18 PM IST
ജ​ന​ങ്ങ​ള്‍ വീ​ട്ടി​ക​ളി​ല്‍ ത​ന്നെ തു​ട​രേ​ണ്ട​താ​ണ്. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്ക് മാ​ത്ര​മേ വീ​ടു​ക​ളി​ല്‍ നി​ന്ന് പു​റ​ത്തു പോ​കാ​ന്‍ അ​നു​വ​ദി​ക്കു​ക​യു​ള്ളു. മെ​ഡി​ക്ക​ല്‍ അ​ത്യാ​ഹി​ത​ങ്ങ​ള്‍​ക്കും ആ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ സേ​വ​ന​ത്തി​നും വി​ത​ര​ണ​ത്തി​നു​മ​ല്ലാ​തെ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണി​ല്‍ നി​ന്നു പു​റ​ത്തേ​ക്കു പോ​കാ​നോ അ​ക​ത്തേ​ക്ക് ക​ട​ക്കാ​നോ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. ‌
ഏ​ഴു ദി​വ​സ​ത്തേ​ക്ക് പൊ​തു​ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്കി​ല്ല. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ ഏ​റ്റ​വും കു​റ​വ് ജീ​വ​ന​ക്കാ​രു​മാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണം. മ​റ്റു ജീ​വ​ന​ക്കാ​ര്‍​ക്ക് വ​ര്‍​ക്ക് ഫ്രം ​ഹോം തു​ട​രാം. പ്ര​തി​രോ​ധം, കേ​ന്ദ്ര സാ​യു​ധ പോ​ലീ​സ് സേ​ന, ട്ര​ഷ​റി, പെ​ട്രോ​ളി​യം, സി​എ​ന്‍​ജി, എ​ല്‍​പി​ജി, പി​എ​ന്‍​ജി, ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ്, വൈ​ദ്യു​തി ഉ​ത്പാ​ദ​ന, വി​ത​ര​ണ യൂ​ണി​റ്റു​ക​ള്‍, പോ​സ്റ്റ് ഓ​ഫീ​സ്, നാ​ഷ​ണ​ല്‍ ഇ​ന്‍​ഫോ​ര്‍​മാ​റ്റി​ക്‌​സ് സെ​ന്‍റ​ര്‍, മു​ന്ന​റി​യി​പ്പു​ക​ള്‍ ന​ല്‍​കു​ന്ന ഏ​ജ​ന്‍​സി​ക​ള്‍ തു​ട​ങ്ങി​യ​വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ‌
പോ​ലീ​സ്, ഹോം ​ഗാ​ര്‍​ഡു​ക​ള്‍, സി​വി​ല്‍ ഡി​ഫ​ന്‍​സ്, ഫ​യ​ര്‍ ആ​ന്‍​ഡ് എ​മ​ര്‍​ജ​ന്‍​സി സ​ര്‍​വീ​സ്, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം, ജ​യി​ല്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളെ​യും നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ജി​ല്ലാ ഭ​ര​ണ​കൂ​ടം, റ​വ​ന്യൂ ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സ്, താ​ലൂ​ക്ക് ഓ​ഫീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ് എ​ന്നി​വ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കും. വൈ​ദ്യു​തി, വെ​ള്ളം, ശു​ചി​ത്വം, പ്രാ​ദേ​ശി​ക സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് നി​യ​ന്ത്ര​ണ​ത്തി​ല്‍ ഇ​ള​വു​ക​ളു​ണ്ട്.‌
ബാ​ങ്കു​ക​ള്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു വ​രെ പ്ര​വ​ര്‍​ത്തി​ക്കാം. എ​റ്റി​എം, മാ​ധ്യ​മ​ങ്ങ​ള്‍, ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​നം, ആ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ ശൃം​ഖ​ല, ഗ​താ​ഗ​തം എ​ന്നി​വ അ​നു​വ​ദി​ക്കും. ‌
ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ​ല്‍ സ്റ്റോ​റു​ക​ള്‍, സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ള്‍, ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍, പ​ല​ച​ര​ക്ക്, പാ​ല്‍, മാം​സം, പ​ഴ​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍, മ​ത്സ്യം, കോ​ഴി, ക​ന്നു​കാ​ലി തീ​റ്റ തു​ട​ങ്ങി​യ​വ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ എ​ന്നി​വ​യ്ക്ക് രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ പ്ര​വ​ര്‍​ത്തി​ക്കാം. രാ​വി​ലെ ഏ​ഴു മു​ത​ല്‍ രാ​ത്രി എ​ട്ടു വ​രെ ഹോ​ട്ട​ലു​ക​ളി​ല്‍ പാ​ഴ്‌​സ​ല്‍, ഹോം ​ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ള്‍ മാ​ത്രം അ​നു​വ​ദി​ക്കും. റേ​ഷ​ൻ ക​ട​ക​ൾ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ.‌
പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളും അ​വ​യു​ടെ ഉ​ത്പാ​ദ​ന, വി​ത​ര​ണ യൂ​ണി​റ്റു​ക​ളും ഉ​ള്‍​പ്പെ​ടെ എ​ല്ലാ അ​നു​ബ​ന്ധ മെ​ഡി​ക്ക​ല്‍ സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യി​രി​ക്കും. എ​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും ന​ഴ്സു​മാ​ര്‍​ക്കും പാ​രാ മെ​ഡി​ക്ക​ല്‍ സ്റ്റാ​ഫു​ക​ള്‍​ക്കും ആ​ശു​പ​ത്രി സ​ഹാ​യ സേ​വ​ന​ങ്ങ​ള്‍​ക്കു​മു​ള്ള ഗ​താ​ഗ​തം അ​നു​വ​ദ​നി​ച്ചി​ട്ടു​ണ്ട്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ര്‍​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ജി​ല്ലാ പോ​ലീ​സ് അ​ധി​കാ​രി​ക​ളു​ടെ​യും അ​നു​മ​തി​യോ​ടെ സ​ഞ്ച​രി​ക്കാം. ഇ​വ ഒ​ഴി​കെ​യു​ള്ള മ​റ്റൊ​രു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​നു​വ​ദി​ക്കി​ല്ല. ‌