പ​ന്ത​ള​ത്തും തി​രു​വ​ല്ല​യി​ലും പു​തി​യ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ
Monday, July 13, 2020 10:18 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് രോ​ഗി​ക​ളു​ടെ ക്ല​സ്റ്റ​റു​ക​ൾ രൂ​പ​പ്പെ​ടു​ക​യും പു​തു​താ​യി സ​ന്പ​ർ​ക്ക​രോ​ഗം ക​ണ്ടെ​ത്തു​ക​യും ചെ​യ്ത പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ല​യി​ൽ പു​തി​യ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ‌
പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍​ഡ് 31, 32. തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍​ഡ് 19, 20. ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 12. ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 17. അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് മൂ​ന്ന്, അ​ഞ്ച് എ​ന്നി​വി​ട​ങ്ങ​ളാ​ണ് പു​തി​യ ക​ണ്ടെ​യെ​ൻ​മെ​ന്‍റ് സോ​ൺ.ഇ​ന്ന​ലെ മു​ത​ല്‍ ഏ​ഴു ദി​വ​സ​ത്തേ​ക്കാ​ണ് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക പ​ട്ടി​ക ഉ​യ​രു​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ ശി​പാ​ര്‍​ശ പ്ര​കാ​ര​മാ​ണ് പു​തി​യ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് പ്ര​ഖ്യാ​പി​ച്ച​ത്.‌
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളും കൂ​ടാ​തെ തി​രു​വ​ല്ല ന​ഗ​ര​സ​ഭ- 28, 33 വാ​ര്‍​ഡു​ക​ള്‍, കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- വാ​ര്‍​ഡ് 14. റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് -ഒ​ന്ന്, ര​ണ്ട് വാ​ര്‍​ഡു​ക​ള്‍. ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - വാ​ര്‍​ഡ് 13. മ​ല​യാ​ല​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- മൂ​ന്ന്, 11 വാ​ര്‍​ഡു​ക​ള്‍. കോ​ട്ടാ​ങ്ങ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - വാ​ര്‍​ഡ് ര​ണ്ട് എ​ന്നി​വി​ട​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ തു​ട​രു​ക​യാ​ണ്. ‌