തി​രു​വ​ല്ല ബൈ​പാ​സി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു ‌
Sunday, July 12, 2020 10:21 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല ബൈ​പാ​സി​ലൂ​ടെ വാ​ഹ​ന​ഓ​ട്ടം ആ​രം​ഭി​ച്ച​തോ​ടെ അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു. ജം​ഗ്ഷ​നു​ക​ളി​ല്‍ സി​ഗ്ന​ല്‍ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചെ​ങ്കി​ലും പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങി​യി​ട്ടി​ല്ല. ത​ന്മൂ​ലം അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സി​ഗ്ന​ല്‍ ലൈ​റ്റു​ക​ള്‍ ഉ​ട​ന്‍ ത​ന്നെ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​നും പ്ര​ധാ​ന​പ്പെ​ട്ട എ​ല്ലാ ഭാ​ഗ​ത്തും ആ​വ​ശ്യ​ത്തി​ന് പോ​ലീ​സി​ന്‍റെ സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ബൈ​പാ​സ് റോ​ഡി​ലൂ​ടെ യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ചീ​റി​പ്പാ​യു​ന്ന​ത്. ഇ​തു കാ​ര​ണ​മാ​ണ് അ​പ​ക​ട​ങ്ങ​ള്‍ പെ​രു​കു​ന്ന​ത്.
ഇ​നി​യും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ബൈ ​പാ​സി​ല്‍ വാ​ഹ​നാ​പ​ക​ട​ത്താ​ല്‍ പ​ല​രു​ടെ​യും ജീ​വ​ന്‍ പൊ​ലി​യാ​നി​ട​വ​രു​മെ​ന്നും വ്യാ​പാ​രി​ക​ള്‍ ആ​ശ​ങ്ക അ​റി​യി​ച്ചു. ‌
പ്ര​സി​ഡ​ന്‍റ് എം. ​സ​ലിം യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. വ​ര്‍​ക്കി, മാ​ത്യൂ​സ് ജേ​ക്ക​ബ്, സ​ജി എം. ​മാ​ത്യു, ഷി​ബു പു​തു​ക്കേ​രി​ല്‍, കെ.​കെ.​ര​വി, മാ​ത്യൂ​സ് ചാ​ല​ക്കു​ഴി, ര​ജ്ഞി​ത്ത് ഏ​ബ്ര​ഹാം, പി.​എ​സ്. നി​സാ​മു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌