പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, July 12, 2020 10:21 PM IST
മ​ല്ല​പ്പ​ള്ളി: 19 കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ​ട്ടാ​ന്പി സ്വ​ദേ​ശി​യെ കീ​ഴ് വാ​യ്പൂ​ര് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പ​ട്ട​ന്പി നാ​ഗ​ല​ശേ​രി നെ​ല്ലി​ക്കാ​ട്ടി​രി ക​ല്ലേ​ട​ത്ത് ല​ത്തീ​ഫി​നെ (40)യാ​ണ് ഇ​ൻ​സ്പെ​ക്ട​ർ സി.​ടി. സ​ഞ്ജ​യി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്. കു​ന്ന​ന്താ​നം സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്.
കു​ന്നം​കു​ള​ത്തെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ലെ​ത്തി​ച്ച് പെ​ണ്‍​കു​ട്ടി​യ ക്രൂ​ര​മാ​യി ഇ​യാ​ൾ ഉ​പ​ദ്ര​വി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഉ​ട​നെ ഇ​യാ​ൾ ത​നി​ക്ക് കോ​വി​ഡാ​ണെ​ന്നു പ​റ​ഞ്ഞ് പോ​ലീ​സി​നു നേ​രെ തു​പ്പു​ക​യും മാ​ന്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന ചാ​ല​ക്കു​ടി​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി.