പ്ര​വാ​സി​ക​ൾ​ക്കു മ​ട​ങ്ങാ​ൻ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധം, ല​ഭി​ക്കാ​ൻ ബു​ദ്ധി​മു​ട്ട്
Sunday, July 12, 2020 10:21 PM IST
പ​ത്ത​നം​തി​ട്ട: വി​ദേ​ശ​ത്തു​നി​ന്നു മ​ട​ങ്ങാ​ൻ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​നു പി​ന്നാ​ലെ മ​ട​ക്ക​യാ​ത്ര​യ്ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റി​നും നെ​ട്ടോ​ട്ടം.
വീ​സാ കാ​ലാ​വ​ധി​യു​ള്ള​വ​രും പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ളി​ൽ മ​ട​ങ്ങി​പ്പോ​കാ​ൻ യു​എ​ഇ വി​ദേ​ശ മ​ന്ത്രാ​ല​യ​ത്തി​ൽ പേ​ര്‌ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​വ​രു​മാ​യ മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് 96 മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മു​ള്ള കോ​വി​ഡ് പി​സി​ആ​ർ പ​രി​ശോ​ധ​നാ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.
എ​ന്നാ​ൽ നി​ല​വി​ൽ കേ​ര​ള​ത്തി​ലു​ള്ള പ​രി​ശോ​ധ​നാ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​ത വേ​ഗ​ത്തി​ലാ​കി​ല്ല.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ പ​രി​ശോ​ധ​ന​ക​ൾ​ക്ക് വ​ൻ​തു​ക ചെ​ല​വ​ഴി​ക്കേ​ണ്ടി​യും വ​രു​ന്നു.
വി​ദേ​ശ​ത്ത് മ​ട​ങ്ങി എ​ത്താ​ൻ കാ​ത്തി​രി​ക്കു​ന്ന വി​സാ കാ​ലാ​വ​തി​യു​ള്ള പ​ല​ർ​ക്കും അ​നു​മ​തി ല​ഭി​ച്ചി​ട്ടും യു​എ​ഇ നി​ബ​ന്ധ​ന​പ്ര​കാ​ര​മു​ള്ള കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​യ​ത്ത്‌ ല​ഭി​ക്കാ​തി​രി​ക്കു​ന്ന​തു മൂ​ലം മ​ട​ങ്ങി​പ്പോ​കാ​ൻ സാ​ധി​ക്കാ​ത്ത​ത് ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും ഇ​ത് പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നും പ്ര​വാ​സി കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം ചൂ​ണ്ടി​ക്കാ​ട്ടി.
വ​ന്ദേ ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വി​മാ​ന​ങ്ങ​ളി​ൽ യു​എ​ഇ​യി​ലേ​ക്ക് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​തു​പോ​ലെ മ​റ്റ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ച് പ്ര​വാ​സി​ക​ൾ​ക്ക് മ​ട​ക്ക​യാ​ത്ര​ക്ക് എ​ത്ര​യും വേ​ഗം അ​നു​മ​തി ന​ല്കി തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ വ​കു​പ്പ് മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​ർ, സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ​ക്ക് അ​യ​ച്ച നി​വേ​ദ​ന​ത്തി​ൽ സാ​മു​വ​ൽ കി​ഴ​ക്കു​പു​റം അ​ഭ്യ​ർ​ഥി​ച്ചു.