വി​ര​മി​ച്ച പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ ഓ​ഡി​റ്റിം​ഗ് ന​ട​പ​ടി​ക​ൾ വൈ​കു​ന്നെ​ന്ന്
Sunday, July 12, 2020 10:21 PM IST
പ​ത്ത​നം​തി​ട്ട: ഇ​ക്കൊ​ല്ലം സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ച്ച സ്കൂ​ൾ പ്ര​ഥ​മാ​ധ്യ​പ​ക​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ലേ​ക്ക് ഓ​ഡി​റ്റിം​ഗ് ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​താ​യി പ​രാ​തി.
പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്ക് ഉ​പ​ജി​ല്ല​ക​ളി​ലാ​ണ് ഇ​വ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തെ​ങ്കി​ലും ഓ​ഫീ​സു​ക​ളി​ൽ വേ​ണ്ട ക്ര​മീ​ക​ര​ണ​മി​ല്ല.
തി​രു​വ​ല്ല​യി​ലെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ലെ​ത്തി ഓ​ഡി​റ്റിം​ഗ് ന​ട​ത്താ​നാ​ണ് ഇ​പ്പോ​ഴ​ത്തെ നി​ർ​ദേ​ശം.
സ​ർ​ക്കാ​ർ, കോ​ർ​പ​റേ​റ്റ് സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ർ ഒ​ന്നി​ല​ധി​കം സ്കൂ​ളു​ക​ളി​ൽ ജോ​ലി ചെ​യ്ത​വ​രാ​ണ്. ഇ​വ​രൊ​ക്കെ എ​ല്ലാ സ്കൂ​ളു​ക​ളി​ലെ​യും വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി ഓ​ഡി​റ്റിം​ഗി​നാ​യി എ​ത്ത​ണ​മെ​ന്നും ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ബ​ന്ധം പി​ടി​ക്കു​ന്ന​താ​യി പ​റ​യു​ന്നു.
അ​വ​സാ​ന മൂ​ന്നു​വ​ർ​ഷ​ത്തെ ഓ​ഡി​റ്റിം​ഗ് മ​തി​യാ​കു​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശം നേ​ര​ത്തെ ഉ​ള്ള​താ​ണ്. ത​ന്നെ​യു​മ​ല്ല നി​ല​വി​ലു​ള്ള ബോ​ണ്ട് വ്യ​വ​സ്ഥ​ക​ളി​ൽ ആ​നു​കൂ​ല്യ​വും ന​ൽ​കാ​നാ​കും.
എ​ന്നാ​ൽ ഇ​തൊ​ന്നും പാ​ലി​ക്കാ​തെ കോ​വി​ഡ് കാ​ല​ത്തെ 58 ക​ഴി​ഞ്ഞ വി​ര​മി​ച്ച പ്ര​ഥ​മാ​ധ്യാ​പ​ക​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.
ജി​ല്ല​യി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ യാ​ത്ര ത​ന്നെ ബു​ദ്ധി​മു​ ട്ടി​ലാ​ണ്. പൊ​തു​യാ​ത്രാ സം​വി​ധാ​ന​ങ്ങ​ളും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.