കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ ധ​ർ​ണ നാ​ളെ
Sunday, July 12, 2020 10:19 PM IST
പ​ത്ത​നം​തി​ട്ട: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഉ​ൾ​പ്പെ​ട്ട രാ​ജ്യാ​ന്ത​ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ എ​ൻ​ഐ​എ​യോ​ടൊ​പ്പം സി​ബി​ഐ​യും റോ​യും അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി രാ​ജി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും കെ​പി​സി​സി ആ​ഹ്വാ​ന​മ​നു​സ​രി​ച്ച് 14ന് ​താ​ലു​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​റി​യി​ച്ചു.
കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ പ​ത്ത​നം​തി​ട്ട ക​ണ്ട​യ്ൻ​മെ​ന്‍റ് സോ​ൺ ആ​യ സാ​ഹ​ച​ര്യ​ത്തി​ൽകോ​ഴ​ഞ്ചേ​രി​യി​ലാ​ണ് പ്ര​തി​ഷേ​ധ​ധ​ർ​ണ ന​ട​ത്തു​ന്ന​ത്. തി​രു​വ​ല്ല​യി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജും കോ​ഴ​ഞ്ചേ​രി​യി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശി​വ​ദാ​സ​ൻ​നാ​യ​രും അ​ടൂ​രി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു​വും മ​ല്ല​പ്പ​ള്ളി​യി​ൽ കെ​പി​സി​സി അം​ഗം സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ലും റാ​ന്നി​യി​ൽ കെ​പി​സി​സി അം​ഗം മാ​ലേ​ത്ത് സ​ര​ളാ​ദേ​വി​യും കോ​ന്നി​യി​ൽ കെ​പി​സി​സി അം​ഗം മാ​ത്യു കു​ള​ത്തു​ങ്ക​ലും താ​ലു​ക്ക്ത​ല പ്ര​തി​ഷേ​ധ ധ​ർ​ണ​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.