പ​ത്ത​നം​തി​ട്ട​യി​ൽ 25 പേ​രി​ൽ കൂ​ടി സ​ന്പ​ർ​ക്ക​വ്യാ​പ​നം
Sunday, July 12, 2020 10:18 PM IST
പ​ത്ത​നം​തി​ട്ട: സ​ന്പ​ർ​ക്ക​വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ ഇ​ന്ന​ലെ 24 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പ​ത്ത​നം​തി​ട്ട​യ്ക്കു പു​റ​ത്ത് തി​രു​വ​ല്ല തു​ക​ല​ശേ​രി​യി​ലാ​ണ് മ​റ്റൊ​രു സ​ന്പ​ർ​ക്ക​രോ​ഗി. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യാ​യി ജോ​ലി​നോ​ക്കു​ന്ന 47കാ​രി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ കു​ല​ശേ​ഖ​ര​പ​തി, കു​ന്പ​ഴ മേ​ഖ​ല​ക​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വാ​യ 13 പേ​രു​ടെ ഫ​ലം കൂ​ടി​യാ​ണ് ഇ​ന്ന​ലെ പു​റ​ത്തു​വ​ന്ന​ത്. ഇ​വ​രി​ലേ​റെ​പ്പേ​രും കു​ല​ശേ​ഖ​ര​പ​തി ഭാ​ഗ​ത്തു ത​ന്നെ​യു​ള്ള​വ​രാ​ണ്. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളും ഇ​തി​ലു​ൾ​പ്പെ​ടു​ന്നു.
പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സ്ര​വം ശേ​ഖ​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ ​പേ​ഴ്സ​ണും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കൂ​ടി​യാ​യ ഇ​വ​ർ നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വു​മൊ​ത്ത് യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.
കൂ​ടാ​തെ കു​ല​ശേ​ഖ​ര​പ​തി സ​ന്പ​ർ​ക്ക​ത്തി​ൽ 10 പേ​രി​ൽ കൂ​ടി സ്ര​വ പ​രി​ശോ​ധ​ന​യി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടെ മു​ൻ ഉ​പാ​ധ്യ​ക്ഷ​യും ഇ​വ​രു​ടെ മ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഇ​വ​രു​ടെ മ​ക​ന് നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ കു​ന്പ​ഴ, കു​ല​ശേ​ഖ​ര​പ​തി സ​ന്പ​ർ​ക്ക​ത്തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 56 ആ​യി.
കു​ന്പ​ഴ സ്വ​ദേ​ശി (31), കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി (40), കു​ന്പ​ഴ സ്വ​ദേ​ശി (22),ക​ട​മ്മ​നി​ട്ട സ്വ​ദേ​ശി (26) പ​ത്ത​നം​തി്ട്ട സ്വ​ദേ​ശി (19), മേ​ലെ​വെ​ട്ടി​പ്രം സ്വ​ദേ​ശി​നി (51), കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി (25) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ സ്ര​വ പ​രി​ശോ​ധ​ന​യി​ലൂ​ടെ പോ​സി​റ്റീ​വാ​യ മ​റ്റു​ള്ള​വ​ർ.

39 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 39 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ 12 പേ​ർ വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​വ​രും ര​ണ്ടു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രുമാണ്. 25 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലും രോ​ഗം പി​ടി​പെ​ട്ട​വ​രാ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ൽ 534 പേ​ർ​ക്ക് കോ​വി​ഡ് പി​ടി​പെ​ട്ടു. ഇ​ന്ന​ലെ മൂ​ന്നു​പേ​ർ​ക്കാ​ണ് രോ​ഗ​മു​ക്തി. ഇ​തോ​ടെ ജി​ല്ല​യി​ൽ 296 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 237 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 200 ക​ട​ന്ന​തും ഇ​ന്ന​ലെ​യാ​ണ്.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച പു​റ​ത്തു​നി​ന്നു​ള്ള​വ​ർ: എ​ത്തി​യ സ്ഥ​ല​വും പ്രാ​യ​വും ബ്രാ​യ്ക്ക​റ്റി​ൽ. ഇ​ല​വും​തി​ട്ട സ്വ​ദേ​ശി​നി (ഷാ​ർ​ജ, 55), മൈ​ല​പ്ര സ്വ​ദേ​ശി (ഒ​മാ​ൻ, 21), കു​ള​ന​ട സ്വ​ദേ​ശി (ദോ​ഹ, 28), കോ​ന്നി സ്വ​ദേ​ശി (ഡ​ൽ​ഹി, 59), ഇ​ല​ന്തൂ​ർ സ്വ​ദേ​ശി (ദോ​ഹ, 32), ആ​നി​ക്കാ​ട് സ്വ​ദേ​ശി (ദു​ബാ​യ്, 41), അ​യി​രൂ​ർ സ്വ​ദേ​ശി (സൗ​ദി, എ​ട്ട്), തി​രു​വ​ല്ല സ്വ​ദേ​ശി (ദു​ബാ​യ്, 28), ഇ​ര​വി​പേ​രൂ​ർ സ്വ​ദേ​ശി​നി (ഡ​ൽ​ഹി, 45), അ​ടൂ​ർ മു​ണ്ട​പ്പ​ള്ളി സ്വ​ദേ​ശി (ഖ​ത്ത​ർ, 26), ക​ട​ന്പ​നാ​ട് സ്വ​ദേ​ശി (ദു​ബാ​യ്, 51), ഏ​നാ​ദി​മം​ഗ​ലം സ്വ​ദേ​ശി (മ​സ്ക്ക​റ്റ്, 56), തെ​ള്ളി​യൂ​ർ സ്വ​ദേ​ശി (കു​വൈ​റ്റ്, 31), വ​ള്ളി​ക്കോ​ട് സ്വ​ദേ​ശി (യു​എ​ഇ, 29).