ആ​ര്‍​ടി​ഒ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് ! നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കാ​ന്‍ എം​പി, എം​എ​ല്‍​എ​യും ജീ​വ​ന​ക്കാ​രും‌
Saturday, July 11, 2020 10:28 PM IST
പ​ത്ത​നം​തി​ട്ട: ആ​ര്‍​ടി ഓ​ഫീ​സി​ലെ ഐ​ടി വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി നോ​ക്കു​ന്ന​യാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളും ജീ​വ​ന​ക്കാ​രും ക്വാ​റ​ന്‍റൈ​നീ​ലേ​ക്ക്. കോ​ന്നി​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന സ​ബ് ആ​ര്‍​ടി ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​മാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളെ വെ​ട്ടി​ലാ​ക്കി​യ​ത്.

കോ​ന്നി​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച ആ​ര്‍​ടി ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ​ന്ത​ളം സ്വ​ദേ​ശി​യാ​യ ഇ​യാ​ള്‍ കോ​ന്നി​യി​ലെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മു​ഖ്യ​സം​ഘാ​ട​ക​നാ​യി നി​ല​കൊ​ണ്ടി​രു​ന്നു.

യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ആ​ന്‍റോ ആ​ന്‍റ​ണി എം​പി, കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​രോ​ടു സം​സാ​രി​ക്കു​ക​യും ഫോ​ട്ടോ എ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി പ​റ​യു​ന്നു. യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, ആ​ര്‍​ടി​ഒ അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കേ​ണ്ടി​വ​രും. ‌