സി​ല​ബ​സ് വെ​ട്ടി​ച്ചു​രു​ക്ക​ൽ വെ​ല്ലു​വി​ളി​യെ​ന്ന് എ​സ്‌​വൈ​എ​സ് ‌
Saturday, July 11, 2020 10:23 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സി​ബി​എ​സ്ഇ സി​ല​ബ​സ് ചു​രു​ക്കി​യ​പ്പോ​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്ന് പൗ​ര​ത്വം, ജ​നാ​ധി​പ​ത്യം, മ​തേ​ത​ര​ത്വം, ഫെ​ഡ​റ​ലി​സം തു​ട​ങ്ങി​യ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം അ​പ​ക​ട​ക​ര​മാ​ണെ​ന്ന് എ​സ്‌​വൈ​എ​സ്, എ​സ്എ​സ്എ​ഫ് പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റു​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‌വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ചു​രു​ക്കു​ന്ന​തി​ലൂ​ടെ ഫാ​സി​സ്റ്റ് താ​ത്പ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും ഒ​ഴി​വാ​ക്കി​യ പ്ര​സ​ക്ത​മാ​യ പാ​ഠ​ഭാ​ഗ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ ഭ​ര​ണ​കൂ​ടം ത​യാ​റാ​ക​ണ​മെ​ന്നും സം​യു​ക്ത സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.​എ​സ്വൈ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ലാ​ഹു​ദ്ദീ​ൻ മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഷ്റ​ഫ് ഹാ​ജി അ​ല​ങ്കാ​ർ, മു​ഹ​മ്മ​ദ് ശി​യാ​ഖ് ജൗ​ഹ​രി, അ​ന​സ് പൂ​വാ​ലം പ​റ​ന്പി​ൽ, സു​ധീ​ർ വ​ഴി​മു​ക്ക്, മു​ത്ത​ലി​ബ് അ​ഹ്സ​നി, മി​സ്ബാ​ഹു​ദ്ദീ​ൻ ബു​ഖാ​രി, നി​സാം നി​ര​ണം,റി​ജി​ൻ ഷാ ​കോ​ന്നി,സ​ലാം സ​ഖാ​ഫി, സു​നീ​ർ സ​ഖാ​ഫി,നി​സാ​ർ നി​ര​ണം,മാ​ഹീ​ൻ എം,​ഷം നാ​ദ് അ​സ്ഹ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌