അ​ടൂ​രി​ല്‍ യു​വ​മോ​ര്‍​ച്ച മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം, പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജ് ‌
Saturday, July 11, 2020 10:23 PM IST
അ​ടൂ​ര്‍: സ്വ​ര്‍​ണ ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യു​വ​മോ​ര്‍​ച്ച പ​ത്ത​നം തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ടൂ​ര്‍ താ​ലൂ​ക്ക് ഓ​ഫീ​സി ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജ്.

സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും സി​ഐ ഉ​ള്‍​പ്പ​ടെ ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്കും പ​രി​ക്കേ​റ്റു. കൊ​ടു​മ​ണ്‍ സി​ഐ അ​ശോ​ക് കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ ഗ​ണേ​ശ്, ബി​ജു​ലാ​ല്‍, യു​വ​മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹ​രീ​ഷ് (34), അ​ടൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ന​ന്തു (30) സം​സ്ഥാ​ന​സെ​ക്ര​ട്ട​റി ബി.​ജി. വി​ഷ്ണു(35)​എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ‌

ത​ല​യ്ക്കു പ​രി​ക്കേ​റ്റ ഹ​രീ​ഷി​നെ കോ​ഴ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.‌സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 15 യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഇ​വ​ര്‍ റി​മാ​ന്‍​ഡി​ലാ​യി. ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ലെ ബി​ജെ​പി ഓ​ഫീ​സി​ന് മു​ന്നി​ല്‍ നി​ന്നു​മാ​ണ് പ്ര​ക​ട​നം ആ​രം​ഭി​ച്ച​ത്. മാ​ര്‍​ച്ച് ടൗ​ണ്‍​ചു​റ്റി ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ല്‍ എ​ത്തിയ​പ്പോ​ള്‍ പോ​ലീ​സ് ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചു ത​ട​ഞ്ഞു.‌

പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി.​ജി.​വി​ഷ്ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​തി​ഷേ​ധ​യോ​ഗം അ​വ​സാ​നി​ക്കാ​റാ​യ​പ്പോ​ഴേ​ക്കാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ ബാ​രി​ക്കേ​ഡി​ന് അ​ടു​ത്തേ​ക്ക് നീ​ങ്ങി മു​ന്നോ​ട്ടു പോ​കാ​ന്‍ ശ്ര​മി​ച്ചു. ഇ​തോ​ടെ പോ​ലീ​സ് വ​ല​യം തീ​ര്‍​ത്തു. പ്ര​വ​ര്‍​ത്ത​ക​രു​ടെ ത​ള്ള​ലി​ല്‍ ബാ​രി​ക്കേ​ഡ് പോ​ലീ​സ് നി​ന്ന ഭാ​ഗ​ത്തേ​ക്ക് മ​റി​യു​ക​യും ഇ​തു​റ​പ്പി​ച്ച് നി​ര്‍​ത്തി​യി​രു​ന്ന അ​ടൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ കാ​ര്യാ​ല​യ​ത്തി​ന്‍റെ മ​തി​ലും ത​ക​ര്‍​ന്ന് റോ​ഡി​ലേ​ക്ക് വീ​ണു. പോ​ലീ​സും പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നു പോ​ലീ​സ് ലാ​ത്തി​വി​ശി.

പോ​ലീ​സി​നെ ത​ട​യാ​ന്‍ ശ്ര​മി​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്കും ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നും നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ന​ന്തു​വി​നും ഇ​തി​നി​ടെ​യി​ലാ​ണ് പോ​ലീ​സി​ന്‍റെ ലാ​ത്തി അ​ടി​യേ​റ്റ​ത്. തു​ട​ര്‍​ന്നു റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഇ​വ​രെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച​ശേ​ഷം വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം റി​മാ​ന്‍​ഡു ചെ​യ്തു. ‌

അ​ടൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ കെ​ട്ടി​ട​ത്തി​ന്‍റെ മ​തി​ല്‍ ത​ക​ര്‍​ത്ത​തി​നെ​തി​രെ സെ​ക്ര​ട്ട​റി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. മ​തി​ല്‍ പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി. ‌