രൂ​പ​ക്കൂ​ട് ത​ക​ർ​ത്ത സം​ഭ​വം: ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു‌
Saturday, July 11, 2020 10:14 PM IST
മ​ല്ല​പ്പ​ള്ളി: നെ​ടും​കു​ന്നം സെ​ന്‍റ് ജോ​ൺ​സ് ബാ​പ്റ്റി​സ്റ്റ് ഫെ​റോ​ന ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ ക​ൽ​കു​രി​ശി​നു സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന പു​ണ്യാ​ള​ന്‍റെ രൂ​പം രൂ​പ​ക്കൂ​ട് ത​ക​ർ​ത്തു സ​മീ​പം ഉ​പേ​ക്ഷി​ച്ചി​ട്ടു പോ​യ സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ ന​ട​പ​ടി​യി​ൽ അ​ഖി​ല കേ​ര​ള ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് മ​ല്ല​പ്പ​ള്ളി മേ​ഖ​ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് മ​ല്ല​പ്പ​ള്ളി മേ​ഖ​ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി നേ​ര​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സെ​ക്ര​ട്ട​റി മാ​ത്യു മ​ഞ്ചേ​രി​ക്ക​ളം, അ​തി​രൂ​പ​താ പ്ര​തി​നി​ധി​ക​ളാ​യ എം. ​എം. ഈ​പ്പ​ൻ, രാ​ജ​ൻ കു​ത്തു​ക​ല്ലു​ങ്ക​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ഇ​മ്മാ​നു​വ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ത്ര​യും വേ​ഗം കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്തു ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര ന​ട​പ​ടി​ക​ളു​മാ​യി ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് മു​ന്പോ​ട്ടു പോ​കു​മെ​ന്ന് അ​വ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.‌‌