ക​ട്ടി​ള വ​യ്പ് ‌ചടങ്ങ്
Saturday, July 11, 2020 10:14 PM IST
ഓ​ത​റ: പ​ഴ​യ​കാ​വ്‌ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ വ​ലി​യ​മ്പ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ട്ട​ള വ​യ്പ് ച​ട​ങ്ങ് ന​ട​ന്നു. മേ​ൽ​ശാ​ന്തി മൃ​ത്യു​ഞ്ജ​യ​ൻ ന​മ്പൂ​തി​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ ന​ട​ത്തി​യ ശേ​ഷ​മാ​ണ് ച​ട​ങ്ങ് ന​ട​ന്ന​ത്. സു​രേ​ഷ് ഓ​ത​റ, രാ​ഹു​ൽ​രാ​ജ്, രാ​ജുചെ​റു​വ​ള്ളി​ൽ, സ​ഹ​ദേ​വ​ൻപി​ള്ള, രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, രാ​ധ​കൃ​ഷ്ണ​ൻ നാ​യ​ർ, ര​മേ​ശ് കു​മാ​ർ, രാ​ധ​കൃ​ഷ്ണ​ൻ നാ​യ​ർ, ശാ​ര​ദ എ​സ്. പി​ള്ള നേ​തൃ​ത്വം ന​ൽ​കി. ‌