ക​ർ​ഷ​ക​ര​ക്ഷ​യ്ക്കു ന​ട​പ​ടി വേ​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ‌
Saturday, July 11, 2020 10:14 PM IST
കോ​ട്ടാ​ങ്ങ​ൽ: കാ​ട്ടു​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​രു​ടെ ജീ​വ​നും കൃ​ഷി​വ​ക​ക​ൾ​ക്കും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കൃ​ഷി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ചു​ങ്ക​പ്പാ​റ, വാ​യ്പൂ​ര്, കോ​ട്ടാ​ങ്ങ​ൽ ജം​ഗ്ഷ​നു​ക​ളി​ൽ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ‌

സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തും തീ​വെ​ട്ടി കൊ​ള്ള​ക​ളും കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​സ​ഫ് ജോ​ണ്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​ജെ. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ദേ​വ​രാ​ജ​ൻ, ജോ​സ​ഫ് ജോ​സ​ഫ്, പി.​എം.​ഫി​ലി​പ്പ്, ജോ​സ് വെ​ള്ളി​ക്ക​ര, ഏ​ബ്ര​ഹാം വെ​ള്ള​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു​.

ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​തി​നും കാ​യി​ക രം​ഗ​ത്ത് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന ചു​ങ്ക​പ്പാ​റ സ്വ​ദേ​ശി ആ​ൽ​ബി​ൻ ജേ​ക്ക​ബി​ന് ആ​ദ​രി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. ‌