ഇ​ട​ത്തി​ട്ട - അ​ങ്ങാ​ടി​ക്ക​ല്‍ റോ​ഡ് നി​ര്‍​മാ​ണം തു​ട​ങ്ങി‌
Saturday, July 11, 2020 10:14 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച ഒ​രു കോ​ടി രൂ​പാ വി​നി​യോ​ഗി​ച്ച് ഇ​ട​ത്തി​ട്ട - അ​ങ്ങാ​ടി​ക്ക​ല്‍ റോ​ഡ് നി​ര്‍​മാ​ണം തു​ട​ങ്ങി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​ക്ക് ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ ന​ല്‍​കി​യ നി​വേ​ദ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് ഒ​രു കോ​ടി രൂ​പാ ഇ​ട​ത്തി​ട്ട - അ​ങ്ങാ​ടി​ക്ക​ല്‍ റോ​ഡി​ന് അ​നു​വ​ദി​ച്ച​ത്. റോ​ഡി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ‌

കൊ​ടു​മ​ണ്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​ന്നാ​മ്മ കു​ഞ്ഞ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ര്‍.​ബി. രാ​ജീ​വ് കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന പ്ര​ഭ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ സി. ​പ്ര​കാ​ശ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ശാ​ര​ദ, മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ.​എ​ന്‍.​സ​ലിം, സിം​ല രാ​ജ​ന്‍, പൊ​തു​മ​രാ​മ​ത്ത് റോ​ഡ്‌​സ് വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ഷീ​ന, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ റെ​സീ​ന, അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍​മാ​രാ​യ മ​നു, മു​രു​കേ​ശ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌‌