കാ​ർ​ഷി​ക വാ​യ്പ​ക​ൾ പു​തു​ക്കാ​നു​ള്ള സ​മ​യം നീ​ട്ട​ണം: ഷൈ​ജോ ഹ​സ​ൻ‌
Saturday, July 11, 2020 10:14 PM IST
പ​ത്ത​നം​തി​ട്ട: സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യം​വ​ച്ചു കാ​ർ​ഷി​ക വാ​യ്പ​ക​ൾ എ​ടു​ത്ത ക​ർ​ഷ​ക​ർ​ക്ക് പ​ണ​യ​വ​സ്തു പു​തു​ക്കി​വ​യ്ക്കു​വാ​ൻ സ​ർ​ക്കാ​ർ ഒ​ര​വ​സ​രം കൂ​ടി ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള യു​വ​ജ​ന​പ​ക്ഷം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷൈ​ജോ ഹ​സ​നും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബി മ​ല​ഞ്ചെ​രു​വി​ലും ആ​വ​ശ്യ​പ്പെ​ട്ടു. സ്വ​ർ​ണ​പ്പ​ണ​യ വാ​യ്പ​ക​ൾ ജൂ​ണ്‍ 30 നു​മു​ന്പ് പു​തു​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും കു​റ​ച്ചു പേ​ർ​ക്ക് മാ​ത്ര​മേ പു​തു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ളൂ. ‌

കോ​വി​ഡ് 19 ലോ​ക്ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ങ്കു​ക​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ അ​പ​ര്യാ​പ്ത​ത​മൂ​ലം യ​ഥാ​സ​മ​യം ബാ​ങ്കി​ൽ നി​ന്നും അ​റി​യി​പ്പു ന​ൽ​കു​വാ​ൻ ക​ഴി​യാ​തി​രു​ന്ന സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​യി​രു​ന്നു. കോ​വി​ഡി​നേ തു​ട​ർ​ന്ന് ഉ​ട​ലെ​ടു​ത്തി​ട്ടു​ള്ള സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് പ​ഴ​യ പ​ലി​ശ ഇ​ള​വോ​ടെ പ​ണ​യം പു​തു​ക്കി​വ​യ്ക്കാ​ൻ ഒ​രു അ​വ​സ​രം കൂ​ടി ന​ൽ​ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.‌