വ​ക​യാ​റി​ൽ ബ​നാ​ന​പാ​ർ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, July 10, 2020 9:59 PM IST
വ​ക​യാ​ർ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തും കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി വ​ക​യാ​ർ മാ​ർ​ക്ക​റ്റി​ൽ പ​ണി​പൂ​ർ​ത്തീ​ക​രി​ച്ച ബ​നാ​ന പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ർ പി.​കെ. നി​ർ​വ​ഹി​ച്ചു.

പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത​മാ​യ വാ​ഴ​വി​ത്ത് വി​പ​ണി​യാ​ണ് വ​ക​യാ​റി​ലേ​ത്. ഏ​ത്ത​ക്കു​ല​യി​ൽ നി​ന്നും പു​തി​യ​ത​രം ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ച്ച് വി​പ​ണി ക​ണ്ടെ​ത്തു​ന്ന ഒ​രു ആ​ശ​യ​വും ഇ​തി​നോ​ട​നു​ബ​ന്ധ​മാ​യി ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു​ണ്ട്.

തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ ഒ​രു കു​ടും​ബ​ശ്രീ യൂ​ണി​റ്റി​നെ സ​ജ്ജ​മാ​ക്കി ഒ​രു ബ​നാ​ന ചി​പ്സ് യൂ​ണി​റ്റ് ആ​രം​ഭി​ക്കും. അ​നു​ബ​ന്ധ​മാ​യി വി​വി​ധ ത​ര​ത്തി​ലു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രു​ന്നു.പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ വി​പ​ണി​യാ​യ വി​എ​ഫ്സി​കെ​യു​ടെ സ്വാ​ശ്ര​യ ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ വി​പ​ണി​യും ഇ​തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നി​ലാ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മി​നി​വി​നോ​ദ്,ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​ശ്വ​തി​സു​ഭാ​ഷ്, മു​ൻ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​എം.​സ​ലീം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മി​നി മ​റി​യം ജോ​ർ​ജ് , വി​എ​ഫ്സി​കെ പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ കൈ​ത​വ​ന, സി​ഡി​എ​സ് മെം​ബ​ർ സാ​ലി​ചാ​ണ്ടി, ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.