സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളി​ലാ​യി ജി​ല്ല​ക്കാ​രാ​യ ഒ​ന്പ​തു പേ​ർ കൂ​ടി എ​ത്തി
Friday, July 10, 2020 9:59 PM IST
പ​ത്ത​നം​തി​ട്ട: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി വ്യാ​ഴാ​ഴ്ച നി​സാ​മു​ദീ​ൻ എ​റ​ണാ​കു​ളം, ന്യൂ​ഡ​ൽ​ഹി തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളി​ലാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ ഒ​ന്പ​തു പേ​ർ കൂ​ടി എ​ത്തി. ഇ​വ​ർ ഒ​ന്പ​തു​പേ​രും വീ​ടു​ക​ളി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു.

108 പ്ര​വാ​സി​ക​ൾ കൂ​ടി എ​ത്തി

പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ക​രി​പ്പൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി വ്യാ​ഴാ​ഴ്ച 21 വി​മാ​ന​ങ്ങ​ളി​ലാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 108 പ്ര​വാ​സി​ക​ൾ​കൂ​ടി എ​ത്തി. ഇ​വ​രി​ൽ 24 പേ​രെ വി​വി​ധ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും നാ​ലു ഗ​ർ​ഭി​ണി​ക​ൾ ഉ​ൾ​പ്പെ​ടെ 84 പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ 190 പേ​ർ

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ചി​കി​ത്സ​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലു​മാ​യി 190 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 82, കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 14, അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 10, റാ​ന്നി മേ​നാം​തോ​ട്ടം സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 49, പ​ന്ത​ളം അ​ർ​ച്ച​ന സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 32 പേ​രും ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ മൂ​ന്നു പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ഇ​ന്ന​ലെ പു​തു​താ​യി 40 പേ​രെ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.