റി​വേ​ഴ്സ് ക്വാ​റ​ന്‍റൈ​ൻ ശ​ക്തി​പ്പെ​ടു​ത്ത​ണം: ഡി​എം​ഒ
Friday, July 10, 2020 9:57 PM IST
പ​ത്ത​നം​തി​ട്ട: സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള കോ​വി​ഡ് രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ റി​വേ​ഴ്സ് ക്വാ​റ​ന്‍റൈ​ൻ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഡി​എം​ഒ ഡോ. ​എ.​എ​ൽ. ഷീ​ജ.60ന് ​മു​ക​ളി​ലും 10ന് ​താ​ഴെ​യും പ്രാ​യ​മു​ള്ള​വ​ർ, ശ്വാ​സ​കോ​ശ രോ​ഗ​മു​ള്ള​വ​ർ, കി​ഡ്നി സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ള്ള​വ​ർ, ഡ​യ​ബ​റ്റി​ക്സ്, ഹൃ​ദ്രോ​ഗ​മു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചാ​ൽ ഗു​രു​ത​രാ​വ​സ്ഥ​യും മ​ര​ണം വ​രെ​യും സം​ഭ​വി​ക്കാം. ഇ​ത്ത​ര​ത്തി​ലു​ള്ള​വ​ർ വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈ​നീ​ൽ ക​ഴി​യു​ന്ന​താ​ണ് റി​വേ​ഴ്സ് ക്വാ​റ​ന്‍റൈ​ൻ. ജി​ല്ല​യി​ൽ ഇ​ങ്ങ​നെ​യു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ണ്ട്. ഇ​വ​ർ​ക്ക് പ്ര​ത്യേ​ക ക​രു​ത​ൽ ആ​വ​ശ്യ​മു​ണ്ട്.ഇ​വ​ർ എ​ല്ലാ​യ്പ്പോ​ഴും വീ​ട്ടി​ൽ ത​ന്നെ ക​ഴി​യ​ണം. സ​ന്ദ​ർ​ശ​ക​രു​മാ​യി ഇ​ട​പ​ഴ​ക​രു​ത്. ആ​ളു​ക​ൾ ഒ​ത്തു​കൂ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണം.
കൈ​ക​ൾ ഇ​ട​യ്ക്കി​ടെ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​ക​ണം. ല​ഘു​വ്യാ​യാ​മ​ങ്ങ​ൾ, യോ​ഗ തു​ട​ങ്ങി​യ​വ പ​രി​ശീ​ലി​ച്ചും പോ​ഷ​ക ഗു​ണ​ങ്ങ​ളു​ള്ള ഭ​ക്ഷ​ണം ക​ഴി​ച്ചും പ്ര​തി​രോ​ധം നേ​ട​ണം. ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മ​രു​ന്നു​ക​ൾ മു​ട​ങ്ങ​രു​ത്. എ​പ്പോ​ഴും കൈ​കൊ​ണ്ട് സ്പ​ർ​ശി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ക​ണ്ണ​ട പോ​ലു​ള്ള വ​സ്തു​ക്ക​ൾ വൃ​ത്തി​യാ​ക്കി വ​യ്ക്ക​ണം.
എ​ന്തെ​ങ്കി​ലും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ടെ​ലി​ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ സേ​വ​നം ഉ​പ​യോ​ഗി​ക്കു​ക​യോ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യോ ആ​കാം. സാ​ധാ​ര​ണ ചെ​റി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​ക​ണ​മെ​ന്നി​ല്ല. മ​ദ്യം, പു​ക​യി​ല തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്ക​രു​ത്. സ​ന്തോ​ഷ​ത്തോ​ടെ​യും മാ​ന​സി​കാ​രോ​ഗ്യ​ത്തോ​ടെ​യും ക​ഴി​യ​ണം.
വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും സം​ശ​യ​ങ്ങ​ൾ ദു​രീ​ക​രി​ക്കു​ന്ന​തി​നും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് വി​ളി​ക്കാം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലു​ള്ള​വ​ർ​ക്ക് പ​നി, ചു​മ, തൊ​ണ്ട​വേ​ദ​ന തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ഈ ​ന​ന്പ​രു​ക​ളി​ൽ വി​ളി​ക്കാം. ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​രു​ക​ൾ: ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് 0468 2228220, 9188294118, 8281413458, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം 0468 2322515, മാ​ന​സി​കാ​രോ​ഗ്യ പി​ന്തു​ണ 8281113911.