പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Friday, July 10, 2020 9:51 PM IST
പ​ത്ത​നം​തി​ട്ട: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​രെ ര​ക്ഷി​ക്കൂ, നാ​ടി​നെ സം​ര​ക്ഷി​ക്കൂ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​ന് വ​നം​വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ക്കു​ക, കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ക, വി​ള​ക​ൾ​ക്ക് ന്യാ​യ​മാ​യ വി​ല ന​ല്കു​ക, ഹോ​ർ​ട്ടി​കോ​ർ​പ് വി​പ​ണ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​പ്പെ​ടു​ത്തു​ക, കാ​ർ​ഷി​ക മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ക, ത​രി​ശു​ഭൂ​മി കൃ​ഷി​ഭൂ​മി​യാ​ക്കി മാ​റ്റു​ന്ന​തി​നു വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ന​ട​ത്തി​യ ധ​ർ​ണ കെ​പി​സി​സി അം​ഗം പി. ​മോ​ഹ​ൻ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പെ​രി​ങ്ങ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കോ​ശി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ത്ത​നം​തി​ട്ട ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വ​ൽ​സ​ൻ റ്റി. ​കോ​ശി, സ​ജി കെ. ​സൈ​മ​ൺ, റെ​ന്നീ​സ് മു​ഹ​മ്മ​ദ്, പി.​കെ. ഇ​ക്ബാ​ൽ, ബി​ജു പ​ന​യ്ക്ക​ൽ, പി.​കെ. ഉ​മ്മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌