ജി​ഷ​യ്ക്കും കു​ടും​ബ​ത്തി​നും ഗാ​ന്ധി​സേ​വാ​ഗ്രാം വീ​ട് നി​ർ​മി​ച്ചു ന​ൽ​കി
Friday, July 10, 2020 9:51 PM IST
പു​ല്ലാ​ട്: തെ​റ്റു​പാ​റ കോ​ള​നി​യി​ൽ പു​റം​പോ​ക്കി​ൽ പ്ലാ​സ്റ്റി​ക് കൂ​ര​ക്ക് താ​ഴെ താ​മ​സി​ച്ചി​രു​ന്ന ജി​ഷ​ക്കും കു​ടും​ബ​ത്തി​നും ഗാ​ന്ധി സേ​വാ​ഗ്രാം നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം മു​ൻ കേ​ന്ദ്ര​മ​ന്ത്രി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് നി​ർ​വ​ഹി​ച്ചു.
വ​ർ​ഷ​ങ്ങ​ളാ​യി ച​ള്ള നി​റ​ഞ്ഞ മ​ണ്ണി​ൽ സി​മ​ന്‍റ് ക​ട്ട അ​ടു​ക്കി അ​തി​ൽ പ​ല​ക വ​ച്ച് കു​ട്ടി​ക​ൾ അ​തി​ൽ കി​ട​ന്നാ​ണ് ഉ​റ​ങ്ങി​യി​രു​ന്ന​ത്. പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പോ​ലും സൗ​ക​ര്യം ഇ​ല്ലാ​തി​രു​ന്ന അ​ഞ്ചം​ഗ കു​ടും​ബം പ​ല​പ്പോ​ഴും പ​ട്ടി​ണി​യി​ലു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് സാ​മൂ​ഹി​ക സാം​സ്കാ​രി​ക സേ​വ​ന മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗാ​ന്ധി സേ​വാ​ഗ്രാം ഈ ​കു​ടും​ബ​ത്തെ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ‌
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ൻ​സി കി​ഴ​ക്കേ​ട​ത്തും സേ​വാ​ഗ്രാം ചെ​യ​ർ​മാ​ൻ അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല​യും ചേ​ർ​ന്ന് ന​ട​ത്തി​യ ശ്ര​മ​ഫ​ല​മാ​യി ജി​ഷ​യും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന പു​റ​ന്പോ​ക്ക് ഭൂ​മി പ​ഞ്ചാ​യ​ത്ത് ജി​ഷ​ക്ക് ഇ​ഷ്ട​ദാ​ന​മാ​യി ന​ൽ​കി. തു​ട​ർ​ന്ന് ഭ​വ​ന നി​ർ​മാ​ണം ഗാ​ന്ധി സേ​വാ​ഗ്രാം ഏ​റ്റെ​ടു​ത്തു. രാ​ജ്യ​സ​ഭാ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി. ​ജെ. കു​ര്യ​ൻ ത​റ​ക്ക​ല്ലി​ട്ട വീ​ടാ​ണ് ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​യ​ത്. ചെ​യ​ർ​മാ​ൻ അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി ആ​ധാ​രം കൈ​മാ​റി. കു​ട്ടി​ക​ളു​ടെ ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള ടെ​ലി​വി​ഷ​ൻ കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ കൈ​മാ​റി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ൻ​സി കി​ഴ​ക്കേ​ട​ത്ത്, ഗാ​ന്ധി സേ​വാ​ഗ്രാം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി എം. ​ജോ​സ് ട്ര​ഷ​റ​ർ ഷെ​ബി​ൻ വി. ​ഷേ​ക്ക്, റോ​ബി​ൻ പ​രു​മ​ല, ഷാം ​കു​രു​വി​ള, സി. ​കെ. ശ​ശി, പി. ​ജി. അ​നി​ൽ കു​മാ​ർ, നി​ർ​മ്മ​ലാ മാ​ത്യൂ​സ്, ഷി​ബു കു​ന്ന​പ്പു​ഴ, റോ​യ് പ​ര​പ്പു​ഴ, പ്ര​സ​ന്ന​കു​മാ​ർ, സു​ബി​ൻ നീ​റും​പ്ലാ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.