ഒ​രു വാ​ര്‍​ഡി​ലെ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും സൗ​ജ​ന്യ മാ​സ്‌​ക് എ​ത്തി​ച്ച് കു​ടും​ബ​ശ്രീ‌
Friday, July 10, 2020 9:51 PM IST
അ​ടൂ​ർ: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഒ​രു വാ​ര്‍​ഡി​ലെ മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ള്‍​ക്കും മാ​സ്‌​ക് ന​ല്‍​കി കി​ളി​വ​യ​ല്‍ വാ​ര്‍​ഡി​ലെ കു​ടും​ബ​ശ്രീ മാ​തൃ​ക​യാ​യി. ഏ​റ​ത്ത് പ​ഞ്ചാ​യ​ത്ത് കി​ളി​വ​യ​ല്‍ ആ​റാം വാ​ര്‍​ഡി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ര്‍​ഡി​ലെ കു​ടും​ബ​ശ്രീ എ​ല്ലാ വീ​ടു​ക​ളി​ലും കു​ടും​ബ​ത്തി​ലെ എ​ല്ലാ അം​ഗ​ങ്ങ​ള്‍​ക്കും സൗ​ജ​ന്യ​മാ​യി മാ​സ്‌​ക് ന​ല്‍​ക്കി. ‌ഏ​റ​ത്ത് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ. ​ശൈ​ലേ​ന്ദ്ര​നാ​ഥ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് അം​ബി​ക ദേ​വി, സെ​ക്ര​ട്ട​റി ജ​യ​നി പ്ര​കാ​ശ്, എ​ഡി​എ​സ് ഭാ​ര​വാ​ഹി​ക​ളാ​യ പ്രി​യ ശ്രീ​ധ​ര​ന്‍, ചെ​ല്ല​മ്മ, ജി​നു, വാ​ര്‍​ഡ് കു​ടും​ബ​ശ്രീ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌