കാ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ല്‍ വെ​ബി​നാ​റു​ക​ള്‍
Tuesday, July 7, 2020 10:38 PM IST
തി​രു​വ​ല്ല: മാ​ര്‍​ത്തോ​മ്മാ സ​ഭ​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ക്രി​സ്ത്യ​ന്‍ ഏ​ജ​ന്‍​സി ഫോ​ര്‍ റൂ​റ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റി​ന്‍റെ (കാ​ര്‍​ഡ്) നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ല്‍ വെ​ബി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കും. വീ​ട്ടു​വ​ള​പ്പി​ലെ കൃ​ഷി - ന​ഗ​ര​ങ്ങ​ളി​ലെ സാ​ധ്യ​ത​ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ളും മാ​ന​സി​ക ആ​രോ​ഗ്യ​വും - ഒ​രു കോ​വി​ഡ്കാ​ല പ​രി​ശോ​ധ​ന, കോ​വി​ഡ് കാ​ല​ത്തെ ആ​ശ​ങ്ക​ക​ളും മാ​ന​സി​ക സം​ഘ​ര്‍​ഷ​ങ്ങ​ളും - പ​രി​ഹാ​ര​മാ​ര്‍​ഗ​ങ്ങ​ള്‍, കോ​വി​ഡാ​ന​ന്ത​ര ലോ​ക​വും തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളും, പ​ക​ര്‍​ച്ച​വ്യ​ധി​ക​ളും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും - സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ളും പ്ര​സ​ക്തി​യും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ വി​ദ​ഗ്ധ​ര്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ നേ​തൃ​ത്വം ന​ല്‍​കും.
നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് വെ​ബി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ര്‍ തീ​മോ​ത്തി​യോ​സ് എ​പ്പി​സ്‌​ക്കോ​പ്പാ നി​ര്‍​വ​ഹി​ക്കും. തു​ട​ര്‍​ന്ന് വീ​ട്ടു വ​ള​പ്പി​ലെ കൃ​ഷി - ന​ഗ​ര​ങ്ങ​ളി​ലെ സാ​ധ്യ​ത​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ൽ കാ​ർ​ഡ് കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം മേ​ധാ​വി ഡോ. ​സി.​പി. റോ​ബ​ർ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ബി​നാ​ര്‍ ന​ട​ക്കും. കാ​ര്‍​ഡ് ഡ​യ​റ​ക്ട​ര്‍ റ​വ. ഏ​ബ​ഹാം പി. ​വ​ര്‍​ക്കി മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. വെ​ബി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 0469-2600931 എ​ന്ന ഫോ​ണ്‍ ന​മ്പ​രി​ല്‍ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​മ്പാ​യി പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.