ജി​ല്ല​യി​ല്‍ ഇ-​സ​ഞ്ജീ​വ​നി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Tuesday, July 7, 2020 10:38 PM IST
പ​ത്ത​നം​തി​ട്ട: ടെ​ലി​മെ​ഡി​സി​ന്‍ പ​ദ്ധ​തി​യാ​യ ഇ-​സ​ഞ്ജീ​വ​നി പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. രോ​ഗി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി ടെ​ലി​ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മാ​ണ് ഇ-​സ​ഞ്ജീ​വ​നി​യി​ലൂ​ടെ ല​ഭ്യ​മാ​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ എ​ട്ട് മു​ത​ല്‍ രാ​ത്രി എ​ട്ട് വ​രെ​യാ​ണ് ജ​ന​റ​ല്‍ ഒ​പി ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ സൗ​ക​ര്യം ല​ഭ്യ​മാ​കു​ക. ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ല്‍ രാ​ത്രി എ​ട്ട് വ​രെ ജീ​വി​ത​ശൈ​ലീ​രോ​ഗ നി​യ​ന്ത്ര​ണ ഒ​പി ന​ട​ക്കും.
കം​പ്യൂ​ട്ട​റി​ലൂ​ടെ​യും സ്മാ​ര്‍​ട്ട് ഫോ​ണി​ലൂ​ടെ​യും ല​ളി​ത​മാ​യി ഇ-​സ​ഞ്ജീ​വ​നി സൗ​ക​ര്യം ല​ഭ്യ​മാ​ണ്. https://esanjeevaniopd. in/kerala എ​ന്ന ലി​ങ്കി​ലൂ​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് സേ​വ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാം. ഡോ​ക്ട​ര്‍ ന​ല്‍​കു​ന്ന പ്രി​സ്‌​ക്രി​പ്ഷ​ന്‍ വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്ന് പി​ഡി​എ​ഫ് രൂ​പ​ത്തി​ല്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ന്‍ സാ​ധി​ക്കും.
തി​ക​ച്ചും സ​ര്‍​ക്കാ​ര്‍ സം​രം​ഭ​മാ​യ ഇ-​സ​ഞ്ജീ​വ​നി​യി​ല്‍ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി​രി​ക്കും. ഡോ​ക്ട​റു​മാ​യി ക​ണ്‍​സ​ള്‍​ട്ട് ചെ​യ്യു​ന്ന​തി​ല്‍ എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ടു​ക​ളോ സം​ശ​യ​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ല്‍ ദി​ശ ഹെ​ല്‍​പ്പ് ലൈ​ന്‍ 1056 ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണം.