റ​ന്പൂ​ട്ടാ​ൻ സം​ഭ​ര​ണ​ത്തി​നു മെ​ച്ച​പ്പെ​ട്ട പ്ര​തി​ക​ര​ണ​മെ​ന്ന് ഹോ​ട്ടി​കോ​ർ​പ്
Tuesday, July 7, 2020 10:38 PM IST
വി​ല കു​റ​വെ​ന്ന് ക​ർ​ഷ​ക​ർ
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച റ​ന്പൂ​ട്ടാ​ൻ പ​ഴം ക​ർ​ഷ​ക​രി​ൽ നി​ന്നു സം​ഭ​രി​ച്ച് ഹോ​ർ​ട്ടി​കോ​ർ​പ്. സം​ഭ​ര​ണം ഒ​രാ​ഴ്ച പി​ന്നി​ട്ട​തോ​ടെ മെ​ച്ച​പ്പെ​ട്ട പ്ര​തി​ക​ര​ണ​മാ​ണ് ക​ർ​ഷ​ക​രി​ൽ നി​ന്നു ല​ഭി​ക്കു​ന്ന​തെ​ന്ന് ഹോ​ർ​ട്ടി​കോ​ർ​പ് ജി​ല്ലാ മാ​നേ​ജ​ർ എം. ​സ​ജി​നി പ​റ​ഞ്ഞു. എ​ന്നാ​ൽ ഹോ​ർ​ട്ടി​കോ​ർ​പ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന വി​ല കു​റ​വാ​ണെ​ന്ന് ക​ർ​ഷ​ക​ർ.
റ​ന്പൂ​ട്ടാ​ൻ വി​ല്പ​ന​യ്ക്ക് ഇ​ത്ത​വ​ണ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാ​നാ​ണ് കൃ​ഷി​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം റ​ന്പൂ​ട്ടാ​ൻ സം​ഭ​ര​ണ​ത്തി​ന് ഹോ​ർ​ട്ടി​കോ​ർ​പ് ത​യാ​റാ​യ​ത്. ഇ​താ​ദ്യ​മാ​യാ​ണ് ഹോ​ർ​ട്ടി​കോ​ർ​പ് റ​ന്പൂ​ട്ടാ​ൻ സം​ഭ​ര​ണം നേ​രി​ട്ടു ന​ട​ത്തു​ന്ന​ത്.
ഹോ​ർ​ട്ടി​കോ​ർ​പ് സം​ഭ​രി​ക്കു​ന്ന റ​ന്പൂ​ട്ടാ​ൻ സം​സ്ഥാ​ന​ത്തെ ഇ​ത​ര ജി​ല്ല​ക​ളി​ലെ സ്റ്റാ​ളു​ക​ളി​ലൂ​ടെ വി​ല്പ​ന ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.
സാ​ധാ​ര​ണ ഇ​ന​ത്തി​ന് കി​ലോ​ഗ്രാ​മി​ന് 30 രൂ​പ​യും മെ​ച്ച​പ്പെ​ട്ട ഇ​ന​ത്തി​ന് 60 രൂ​പ​യു​മാ​ണ് ഹോ​ർ​ട്ടി​കോ​ർ​പ് സം​ഭ​ര​ണ​വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.
ഗു​ണ​മേ​ൻ​മ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ല ന​ൽ​കു​ന്ന​തെ​ന്ന് ഹോ​ർ​ട്ടി​കോ​ർ​പ് മാ​നേ​ജ​ർ പ​റ​ഞ്ഞു. കേ​ടു​പാ​ടു​ക​ളി​ല്ലാ​ത്ത​തും രു​ചി കൂ​ടു​ത​ലു​ള്ള​തെ​ന്നും വ്യ​ക്ത​മാ​കു​ന്ന ഇ​ന​ങ്ങ​ൾ​ക്ക് 60 രൂ​പ ത​ന്നെ ല​ഭി​ക്കും.
ജി​ല്ല​യി​ൽ മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ഴ്ച​യി​ൽ ഓ​രോ​ദി​വ​സം രാ​വി​ലെ 11 മു​ത​ൽ ര​ണ്ടു​വ​രെ​യും അ​ടൂ​ർ പ​ഴ​കു​ള​ത്തെ ഹോ​ർ​ട്ടി​കോ​ർ​പ് ജി​ല്ലാ കേ​ന്ദ്ര​ത്തി​ൽ എ​ല്ലാ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ലും സം​ഭ​ര​ണ​മു​ണ്ട്.
റാ​ന്നി തോ​ട്ട​മ​ണ്‍ ബി​എ​ൽ​എ​ഫ്ഒ (പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം), സീ​ഡ് ഫാം ​പു​ല്ലാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ചൊ​വ്വാ​ഴ്ച​ക​ളി​ലും കോ​ന്നി ആ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​ർ (ബ്ലോ​ക്ക് ഓ​ഫീ​സി​ന് സ​മീ​പം) എ​ല്ലാ വ്യാ​ഴാ​ഴ്ച​ക​ളി​ലു​മാ​ണ് സം​ഭ​ര​ണം. ക​ർ​ഷ​ക​ർ ഇ​നം ഇ​ട​ക​ല​ർ​ത്തി കൊ​ണ്ടു​വ​രാ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്നും ന​ന്നാ​യി പ​ഴു​ത്ത് പാ​ക​മാ​യ റ​ന്പൂ​ട്ടാ​ൻ വാ​യു സ​ഞ്ചാ​ര​മു​ള്ള പാ​ത്ര​ങ്ങ​ളി​ൽ ശേ​ഖ​രി​ച്ച് കൊ​ണ്ടു​വ​ര​ണ​മെ​ന്നും ഹോ​ർ​ട്ടി​കോ​ർ​പ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
റ​ന്പൂ​ട്ടാ​നു​മാ​യി എ​ത്തു​ന്ന​യാ​ൾ ക​ർ​ഷ​ക​നാ​ണെ​ന്നു തെ​ളി​യി​ക്കു​ന്ന രേ​ഖ ബ​ന്ധ​പ്പെ​ട്ട കൃ​ഷി​ഭ​വ​നി​ൽ നി​ന്നു വാ​ങ്ങി​വ​യ്ക്ക​ണം. സം​ഭ​ര​ണ​വി​ല​യും ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​വ​കു​പ്പ് മു​ഖേ​ന ന​ൽ​കും.
ജി​ല്ല​യി​ൽ 1.5 ല​ക്ഷം ആ​ളു​ക​ൾ റ​ന്പൂ​ട്ടാ​ൻ കൃ​ഷി​യി​ലു​ണ്ടെ​ന്നു ക​രു​തു​ന്നു. റാ​ന്നി താ​ലൂ​ക്കി​ൽ മാ​ത്രം 30000 ഓ​ളം ക​ർ​ഷ​ക​ർ ഉ​ണ്ടെ​ന്നും ഇ​വ​രു​ടെ കാ​യ്ഫ​ലം വാ​ങ്ങാ​ൻ സൗ​ക​ര്യ​മു​ണ്ടാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ​യാ​ണ് കൃ​ഷി​മ​ന്ത്രി​യെ ആ​ദ്യം സ​മീ​പി​ച്ച​ത്.
കാ​യ്ച്ചു ക​ഴി​ഞ്ഞാ​ൽ ത​മി​ഴ്നാ​ട്ടി​ലെ​യും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രാ​ണ് ഇ​വ വാ​ങ്ങി​യി​രു​ന്ന​ത്. ഇ​വ​ർ തോ​ട്ട​ങ്ങ​ളി​ൽ എ​ത്തി മൊ​ത്ത​ത്തി​ൽ വി​ല പ​റ​ഞ്ഞു​റ​പ്പി​ച്ച ശേ​ഷം റ​ന്പൂ​ട്ടാ​ൻ വ​ല​യി​ട്ട് സം​ര​ക്ഷി​ക്കും. പ​ഴം ആ​കു​ന്പോ​ൾ പ​റി​ച്ചു കൊ​ണ്ടു​പോ​വു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്.
മ​ര​ത്തി​നു മൊ​ത്ത​ത്തി​ൽ വി​ല​യി​ട്ടാ​യി​രു​ന്നു ക​ച്ച​വ​ടം. ക​ർ​ഷ​ക​ർ​ക്ക് മെ​ച്ച​പ്പെ​ട്ട കാ​യ്ഫ​ല​മു​ള്ള ഒ​രു മ​ര​ത്തി​ന് 5000 രൂ​പ​യ്ക്കു മു​ക​ളി​ലേ​ക്കു ല​ഭി​ച്ചി​രു​ന്നു.
കാ​യ്ക​ളു​മാ​യി സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലെ​ത്താ​നു​ള്ള ബു​ദ്ധി​മു​ട്ടും വി​ല നേ​രി​ട്ടു ല​ഭി​ക്കാ​ത്ത​തും ക​ർ​ഷ​ക​രി​ൽ പ​രാ​തി​ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കാ​നാ​യാ​ണ് കൃ​ഷി​വ​കു​പ്പി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
ഇ​തു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ ഹോ​ർ​ട്ടി​കോ​ർ​പ് വി​ല കു​റ​വാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കാ​യ്ക​ൾ താ​ഴെ​വീ​ഴാ​തെ ശേ​ഖ​രി​ക്കേ​ണ്ട​തു​ണ്ട്. വ​ല​യി​ട്ടു സം​ര​ക്ഷി​ക്കേ​ണ്ട​തും ക​ർ​ഷ​ക​ർ ത​ന്നെ​യാ​ണ്.