ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റി​നെ മ​ർ​ദി​ച്ച കേ​സി​ൽ കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് പ​രാ​തി ‌‌
Monday, July 6, 2020 10:45 PM IST
കോ​ഴ​ഞ്ചേ​രി: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ നേ​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റി​നെ മ​ർ​ദ്ദി​ച്ച​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ലെ​ന്ന് പ​രാ​തി. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ തൊ​ണ്ട​യി​ൽ എ​ല്ലി​ൻ ക​ഷ​ണം ത​റ​ച്ച് ശ്വാ​സം മു​ട്ട​ലു​മാ​യി എ​ത്തി​യ ആ​ളെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പ്ര​ത്യേ​ക​മാ​യി പ​രി​ശി​ല​നം ല​ഭി​ച്ച ഡോ​ക്ട​ർ​മാ​രു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നു പ​റ​ഞ്ഞു ബ​ഹ​ളം ഉ​ണ്ടാ​ക്കു​ക​യും ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഇ​എ​ൻ​ടി ഡോ​ക്ട​റി​ല്ലാ​ത്ത​തി​നാ​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്തി​രു​ന്നു. ‌

മ​റ്റ് ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന ആം​ബു​ല​ൻ​സ് വ​രാ​ൻ താ​മ​സി​ച്ച​ത് കൊ​ണ്ടാ​ണ് പ്ര​കോ​പ​നം ‌ഉ​ണ്ടാ​യ​തെ​ന്നും പ​റ​യു​ന്നു. എ​ന്നാ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​രാ​തി ന​ൽ​കി​യി​ട്ടും ഒ​രു ന​ട​പ​ടി​ക​ളും എ​ടു​ക്കാ​തി​രു​ന്ന​തി​ലും പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. ‌

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് കെ.​ജി. ബി​ജു​വി​നെ മ​ർ​ദ്ദി​ച്ച​തി​ൽ ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചു. ‌

സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ ഇ​ന്ന​ലെ രാ​വി​ലെ 11 മു​ത​ൽ 11.30 വ​രെ ഒ​പി അ​ട​ക്കം ബ​ഹി​ഷ്ക​രി​ച്ചു കൊ​ണ്ട് സ്റ്റാ​ഫ് കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ​യോ​ഗം ചേ​ർ​ന്നു.

കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​നു സി. ​ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചൂ. സൂ​പ്ര​ണ്ട് ഡോ.​എ​സ്. പ്ര​തി​ഭ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി പി.​ആ​ർ. സു​ഷ​മ, ട്ര​ഷ​റ​ർ പി.​റ്റി. ജ​യ​കു​മാ​ർ, ഡോ. ​ഹ​രി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ എ​പ്പി​ഡേ​മി​ക്ക് ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടൂ.ഇ​ത് സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ മ​ന്ത്രി, ഡി​എം​ഒ, ആ​റ​ന്മു​ള പോ​ലീ​സ് തു​ട​ങ്ങി​യ​വ​ർ​ക്ക് പ​രാ​തി ന​ൽ​കി.‌