പ​ത്ത​നം​തി​ട്ട​യി​ൽ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നാ​യ ബേക്കറി ഉടമയ്ക്കു കോ​വി​ഡ് ‌
Monday, July 6, 2020 10:44 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ ബേ​ക്ക​റി ഉടമ​യും മു​സ്‌​ലിം​ലീ​ഗ് വി​ദ്യാ​ർ​ഥി വി​ഭാ​ഗം ജി​ല്ലാ നേ​താ​വു​മാ​യ 22 കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഉ​റ​വി​ടം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ങ്കി​ലും ഇ​യാ​ളു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക വി​പു​ല​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം​വ​രെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ക​ണ്ടെ​ത്തി​യ 20 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.‌
ക​ഴി​ഞ്ഞ മൂ​ന്നി​ന് പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്ന സ​ർ​വൈ​ല​ൻ​സ് പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​യാ​ളു​ടെ സ്ര​വം ശേ​ഖ​രി​ച്ച് അ​യ​ച്ച​ത്. പ​രി​ശോ​ധ​നാ​ഫ​ലം ഇ​ന്ന​ലെ ല​ഭി​ച്ചു. തൊ​ണ്ട​വേ​ദ​ന​യു​മാ​യി ത​ലേ​ന്നു രാ​ത്രി ന​ഗ​ര​ത്തി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​യാ​ൾ ചി​കി​ത്സ തേ​ടി​യി​രു​ന്നു. വേദന തുടർന്ന​പ്പോ​ൾ ര​ണ്ടി​ന് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഒ​പി​യി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സ്ര​വ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് അ​യ​ച്ച​ത്. ‌
ന​ഗ​ര​ത്തി​ലെ 13, 21, 22, 23 വാ​ർ​ഡു​ക​ളി​ൽ ഇ​യാ​ൾ​ക്ക് സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​താ​യി വി​വ​രം ല​ഭി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ഈ ​വാ​ർ​ഡു​ക​ളെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച് പ​രി​ശോ​ധ​നാ ന​ട​പ​ടി​ക​ൾ വി​പു​ല​പ്പെ​ടു​ത്തും.
ഇ​തി​നു പു​റ​ത്തു​ള്ള വാ​ർ​ഡു​ക​ളി​ലും സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രെ ക​ണ്ടെ​ത്തി പ​രി​ശോ​ധി​ക്കും. പ​നി​യോ മ​റ്റു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ ഉ​ള്ള​വ​രെ ഇ​ന്നു​മു​ത​ൽ ത​ന്നെ പ​രി​ശോ​ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. ‌
ന​ഗ​ര​ത്തി​ൽ ബേ​ക്ക​റി ന​ട​ത്തു​ന്ന​യാ​ളാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തിയെന്നതും ഇ​യാ​ൾ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നുവെന്നതും ആശങ്കയ്ക്കു കാരണമായി.
ക​ഴി​ഞ്ഞ ര​ണ്ടി​ന് ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ എം​എ​സ്എ​ഫ് ന​ട​ത്തി​യ ധ​ർ​ണ​യു​ടെ മു​ഖ്യ​സം​ഘാ​ട​ക​നാ​യി​രു​ന്നു. അ​ന്നേ​ദി​വ​സം ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി എ​സ്എ​സ്എ​ൽ​സി വി​ജ​യി​ക​ൾ​ക്കാ​യി ന​ട​ത്തി​യ അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് കു​ട്ടി​ക​ളെ ആ​ശം​സ അ​റി​യി​ക്കു​ക​യു​ണ്ടാ​യി. ക​ഴി​ഞ്ഞ ജൂ​ണ്‍ 19 മു​ത​ൽ ഇ​യാ​ൾ​ക്കു​ള്ള സ​ന്പ​ർ​ക്ക​ങ്ങ​ളാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ള്ള പൊ​തു ച​ട​ങ്ങു​ക​ൾ, എ​ത്തി​യി​ട്ടു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​കും.
സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, മ​റ്റ് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ, മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ ഇ​വ​യെ​ല്ലാം ഈ ​ഗ​ണ​ത്തി​ലാ​കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. പ്രാ​ഥ​മി​ക റൂ​ട്ട് മാ​പ്പ് ഇ​ന്ന​ലെ രാ​ത്രി പു​റ​ത്തു​വി​ട്ടു. നി​ശ്ചി​ത സ​മ​യ​ത്ത് ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ 9188294118 ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ‌