കാ​ട്ടു​പ​ന്നി ശ​ല്യം: ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം വ​നം​വ​കു​പ്പ് ഓ​ഫീ​സി​ൽ ‌
Monday, July 6, 2020 10:44 PM IST
റാ​ന്നി: കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു വ​നം​വ​കു​പ്പ് റാ​ന്നി റേ​ഞ്ച് ഓ​ഫീ​സി​ൽ സ​മ​രം ന​ട​ത്തി. ഉതിമൂട്ടിൽ നിന്നുള്ള ജ​ന​പ്ര​തി​നി​ധി ഉ​ൾ​പ്പെ​ടെ കർഷക പ്രതിനിധികൾ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​ര​മാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച വാ​ഴ​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് റാ​ന്നി റേ​ഞ്ച് ഓ​ഫീ​സി​ലെ​ത്തി സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ‌
റാ​ന്നി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ അ​നു​രാ​ജു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി. കു​ഴ​പ്പം സൃ​ഷ്ടി​ക്കു​ന്ന പ​ന്നി​ക​ളെ നി​യ​മ​പ​ര​മാ​യി വെ​ടി​വ​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പ​ഞ്ചാ​യ​ത്തു​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​മെ​ന്നും അ​റി​യി​ച്ച​തി​നേ തു​ട​ർ​ന്നാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. താ​ന്നി​ക്ക​ൽ ഇ​ടി​ക്കു​ള, പ​ഞ്ചാ​യ​ത്തം​ഗം സോ​ണി, പ്ര​സാ​ദ് കു​ഴി​കാ​ല, അ​നി​ൽ​കു​മാ​ർ, ബി​നു, മ​നോ​ജ്‌, ഫാ​ർ​മേ​സ് ഗ്രൂ​പ്പ്‌ പ്ര​തി​നി​ധി റെ​ജി താ​ഴ​മ​ൺ, റെ​ജി താ​ഴോ​മ്പ​ടി​ക്ക​ൽ, സ​ഖ​റി​യ കു​ന്നി​രി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെങ്കിൽ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ജ​ന​കീ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.‌
രാ​വി​ലെ റാ​ന്നി ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ പാ​യ വി​രി​ച്ചാ​ണ് പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ​ത്. കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലു​ന്ന​തി​നു നി​യ​മം പാ​സാ​ക്കി​യി​ട്ടും അ​ത് ന​ട​പ്പാ​ക്കാ​ൻ വ​നം​വ​കു​പ്പ് കാ​ട്ടു​ന്ന അ​നാ​സ്ഥ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സ​മ​രാ​നു​കൂ​ലി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ‌