കാ​വ​നാ​ൽക്കടവ് പാ​ലം: സ​മീ​പ​ന പാ​ത​ക​ൾ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലാ​ക്ക​ണ​മെ​ന്ന് ‌
Monday, July 6, 2020 10:42 PM IST
മ​ല്ല​പ്പ​ള്ളി: കാ​വ​നാ​ൽ ക​ട​വ് പാ​ലം പൂ​ർ​ത്തീ​ക​രി​ച്ച​തി​നോ​ടൊ​പ്പം സ​മീ​പ​ന പാ​ത​ക​ളാ​യ ചേ​ർ​ത്തോ​ട്ടു ക​വ​ല - മു​ര​ണി - നെ​ടും​കു​ന്നം റോ​ഡും തി​രു​മാ​ലി​ട ക്ഷേ​ത്രം - മു​ര​ണി റോ​ഡും ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്ക​ണ​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കു​ഞ്ഞു കോ​ശി പോ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ചു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു മ​ന്ത്രി​ക്ക് നി​വേ​ദ​ന​വും ന​ൽ​കി. സ​മീ​പ​ന റോ​ഡു​ക​ൾ വീ​തി​യും ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലും ഉ​ള്ള​ത​ല്ലെ​ങ്കി​ൽ മ​റ്റു ചി​ല പാ​ല​ങ്ങ​ളു​ടെ സ്ഥി​തി ഇ​തി​നും ഉ​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.‌
ആ​നി​ക്കാ​ട്: കെ​എ​സ്ആ​ർ​ടി​സി മ​ല്ല​പ്പ​ള്ളി സ​ബ് ഡി​പ്പോ​യി​ൽ നി​ന്നും കാ​വ​നാ​ൽ ക​ട​വ് പാ​ലം വ​ഴി ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ജോ​സ​ഫ് വി​ഭാ​ഗം ആ​നി​ക്കാ​ട് മ​ണ്ഡ​ലം നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യാ​ത്രാ​ക്ലേ​ശം ഏ​റെ രൂ​ക്ഷ​മാ​യ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഇ​ത് ഏ​റെ സ​ഹാ​യ​ക​ര​മാ​യി​രി​ക്കും.‌മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം കു​ഞ്ഞു​കോ​ശി പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​പി. ശ​ശി​ധ​ര കൈ​മ​ൾ, കെ.​ജി. ശ്രീ​ധ​ര​ൻ, എം.​എ​സ്. ശ്രീ​ദേ​വി, ബേ​ബി ത​ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌