കോ​വി​ഡ് നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് പോ​ലീ​സ് ‌
Sunday, July 5, 2020 10:27 PM IST
‌പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലും ന​ട​പ​ടി​ക​ൾ ക​ടു​പ്പി​ക്കു​മെ​ന്ന് പോ​ലീ​സ്. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചും മാ​സ്ക്കു​ക​ൾ ധ​രി​ച്ചും പൊ​തു​നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചും രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ൺ നി​ർ​ദേ​ശി​ച്ചു.‌
ക​ട​ക​ള്‍, മ​റ്റു വ്യ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 25 പേ​രി​ല്‍ കൂ​ടു​ത​ല്‍ ഒ​രു​സ​മ​യം പാ​ടി​ല്ല, സാ​നി​റ്റൈ​സ​ര്‍ ക​ട ഉ​ട​മ ല​ഭ്യ​മാ​ക്ക​ണം. പൊ​തു​സ്ഥ​ല​ത്തും ജോ​ലി​സ്ഥ​ല​ത്തും വാ​ഹ​ന​ങ്ങ​ളി​ലും മാ​സ്‌​ക് നി​ര്‍​ബ​ന്ധ​മാ​യും ധ​രി​ക്ക​ണം. പൊ​തു​സ്ഥ​ല​ത്തും പ​രി​പാ​ടി​ക​ള്‍​ക്കും മ​റ്റും ഒ​ത്തു​കൂ​ടു​ന്ന​വ​ര്‍ ആ​റ​ടി അ​ക​ലം പാ​ലി​ക്ക​ണം. വി​വാ​ഹ​ച്ച​ട​ങ്ങു​ക​ളി​ല്‍ ഒ​രു​സ​മ​യം 50 പേ​രി​ല്‍ കൂ​ട​രു​ത്. അ​നു​മ​തി​യോ​ടു കൂ​ടി മാ​ത്ര​മേ ജാ​ഥ​ക​ളും പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളും മ​റ്റും ന​ട​ത്താ​വൂ, അ​തും 10 പേ​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. ‌
റോ​ഡി​ലും ഫു​ട്പാ​ത്തി​ലും പൊ​തു​സ്ഥ​ല​ത്തും തു​പ്പ​രു​ത്. ഇ​പ്പ​റ​ഞ്ഞ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​തി​രി​ക്കു​ന്ന​വ​ര്‍​ക്കു 10000 രൂ​പ​വ​രെ പി​ഴ​യും ര​ണ്ടു വ​ര്‍​ഷം വ​രെ ത​ട​വും ല​ഭി​ക്കാ​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ‌