വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ‌യൂണിറ്റ്
Sunday, July 5, 2020 10:23 PM IST
‌പ​ത്ത​നം​തി​ട്ട: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ക​ണ്ണ​ങ്ക​ര യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു. സ​മി​തി ഏ​രി​യാ പ്ര​സി​ഡ​ന്‍റ് പി.​കെ. ജ​യ​പ്ര​കാ​ശി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം അ​ബ്ദു​ൾ മ​നാ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ​തു. സി​പി​ഐ എം ​കു​മ്പ​ഴ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ശോ​ക് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​രി​യാ സെ​ക്ര​ട്ട​റി ഗീ​വ​ർ​ഗീ​സ് പാ​പ്പി അ​ട​നേ​ത്ത്, ബേ​ബി ക​ണ്ണ​ങ്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി അ​ൻ​വ​ർ - പ്ര​സി​ഡ​ന്‍റ്, അ​നീ​ഷ് ക​ണ്ണ​ങ്ക​ര, സു​ബാ​ഷ് - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, കെ.​എ​ൻ. ലെ​നി​ൻ - സെ​ക്ര​ട്ട​റി, മു​ഹ​മ്മ​ദ് ബ​ഷീ​ർ, റ​ഷീ​ദ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, പി.​ജി. ഓ​മ​ന​ക്കു​ട്ട​ൻ - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ‌

ധ​ർ​ണ ന​ട​ത്തി ‌

റാ​ന്നി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് അ​ധ്യാ​പ​ക സ​ർ​വീ​സ് സം​ഘ​ട​നാ സ​മ​ര​സ​മി​തി റാ​ന്നി മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റാ​ന്നി ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്പി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌എ​കെ​എ​സ്ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​എ. ത​ന്‍​സീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ നേ​താ​ക്ക​ളാ​യ മ​നോ​ജ് കു​മാ​ര്‍, സ​ന്തോ​ഷ്, മ​നോ​ജ് ‍ പ്ര​സം​ഗി​ച്ചു. ‌