സ്മാ​ര​ക നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്ക​ണം: തി​രു​വി​താം​കൂ​ര്‍ സാം​ബ​വ​ര്‍ മ​ഹാ​സ​ഭ‌
Sunday, July 5, 2020 10:23 PM IST
ആ​റ​ന്മു​ള: ന​വോ​ത്ഥാ​ന നാ​യ​ക​നും സാ​മൂ​ഹ്യ പ​രി​ഷ്‌​ക​ര്‍​ത്താ​വും ശ്രീ​മൂ​ലം പ്ര​ജാ​സ​ഭാ അം​ഗ​വു​മാ​യി​രു​ന്ന മ​ഹാ​ത്മ കാ​വാ​രി​കു​ളം ക​ണ്ഠ​ന്‍ കു​മാ​ര​ന്‍റെ സ്മ​ര​ണാ​ർ​ഥം അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മാ​ധി സ്ഥ​ല​മാ​യ ആ​റ​ന്മു​ള അ​യ്യ​ന്‍​കോ​യി​ക്ക​ലി​ല്‍ 2015-ല്‍ ​നി​ര്‍​മാ​ണം ആ​രം​ഭി​ച്ച സ്മാ​ര​ക മ​ന്ദി​ര​ത്തി​ന്‍റെ നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് നാ​ടി​ന് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് തി​രു​വി​താം​കൂ​ര്‍ സാം​ബ​വ​ര്‍ മ​ഹാ​സ​ഭ സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ആ​റ​ന്മു​ള പ​ഞ്ചാ​യ​ത്തി​ന്‍റെ ചു​മ​ത​ല​യി​ൽ 2015 മേ​യ് 18 ന് ​നി​ര്‍​മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും നാ​ളി​തു​വ​രെ​യാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ല. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പാ​യി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ആ​റ​ന്മു​ള പ​ഞ്ചാ​യ​ത്തി​നെ​തി​രെ പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ള്‍​ക്ക് സം​ഘ​ട​ന നേ​തൃ​ത്വം കൊ​ടു​ക്കാ​നും തീ​രു​മാ​നി​ച്ചു. ‌പു​തി​യ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യി വി. ​റ്റി. ഷി​ജി - പ്ര​സി​ഡ​ന്‍റ്, പി.​കെ. നി​ജു​കു​മാ​ര്‍ - ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, വി.​റ്റി. ത​ങ്ക​ന്‍ - ട്ര​ഷ​റാ​ര്‍, സി. ​ജി. നാ​രാ​യ​ണ​ന്‍ - വൈ​സ് പ്ര​സി​ഡ​ന്‍റ്, റ്റി.​കെ. ഓ​മ​ന - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ‌