ഗോ​ത്ര​വ​ര്‍​ഗ സെ​റ്റി​ല്‍​മെ​ന്‍റു​ക​ളി​ല്‍ വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ടു​ന്ന​തി​ന് തു​ട​ക്ക​മാ​യി ‌
Saturday, July 4, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: വ​ന​മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഗോ​ത്ര​വ​ര്‍​ഗ സെ​റ്റി​ല്‍​മെ​ന്‍റു​ക​ളി​ലും വ​നാ​ശ്രി​ത സ​മൂ​ഹം താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​ക്ഷീ​ണ വ​ന​ങ്ങ​ളി​ലും വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ടു​ന്ന​തി​ന് തു​ട​ക്കം കു​റി​ച്ചു. ഗോ​ത്ര​വ​ര്‍​ഗ സെ​റ്റി​ല്‍​മെ​ന്‍റു​ക​ളി​ല്‍ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ന​ടു​ന്ന​ത്.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി റാ​ന്നി ഡി​വി​ഷ​നി​ല്‍ 39,000 തൈ​ക​ളും കോ​ന്നി ഡി​വി​ഷ​നി​ല്‍ 19,600 തൈ​ക​ളും ന​ടു​മെ​ന്ന് ജി​ല്ല​യി​ലെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ കോ​ന്നി ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ. ​എ​ന്‍. ശ്യാം ​മോ​ഹ​ന്‍​ലാ​ല്‍ അ​റി​യി​ച്ചു. ഇ​തു​കൂ​ടാ​തെ പ​ത്ത​നം​തി​ട്ട സ​മൂ​ഹ്യ​വ​ന​വ​ല്‍​ക്ക​ര​ണ ഡി​വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ഗ​ര​വ​നം, വി​ദ്യാ​വ​നം, സ്ഥാ​പ​ന​ങ്ങ​ളി​ലെ വ​ന​വ​ത്ക​ര​ണം എ​ന്നി​വ​യും ന​ട​പ്പാ​ക്കും. കോ​ന്നി ഡി​വി​ഷ​നി​ല്‍, മ​ണ്ണാ​റ​പ്പാ​റ, ന​ടു​വ​ത്തു​മൂ​ഴി, കോ​ന്നി റെ​യ്ഞ്ചു​ക​ളി​ല്‍ കൂ​ടി ഒ​ഴു​കു​ന്ന അ​ച്ച​ന്‍​കോ​വി​ലാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ല്‍ 10,000 മു​ളം​തൈ​ക​ള്‍ ന​ടും. ക​ര​ടി​പ്പാ​റ​യി​ല്‍ ര​ണ്ടാ​യി​രം ചൂ​ണ്ട​പ്പ​ന​ത്തൈ​ക​ളും, അ​ട​വി പേ​രു​വാ​ലി ഭാ​ഗ​ത്ത് പ​തി​നാ​യി​ര​ത്തോ​ളം ഔ​ഷ​ധ സ​സ്യ​ങ്ങ​ള്‍ ന​ടു​ന്ന​തി​നും ല​ക്ഷ്യ​മി​ടു​ന്ന​താ​യും ഡി​എ​ഫ്ഒ അ​റി​യി​ച്ചു. ‌
ഏ​ഴി​ന് സ​മാ​പ​ന ദി​വ​സം അ​ടൂ​ര്‍ ബോ​യ്സ് ഹൈ​സ്‌​കൂ​ളി​ല്‍ വി​ദ്യാ​വ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വ​നം മ​ന്ത്രി നി​ര്‍​വ​ഹി​ക്കും. കോ​ന്നി ഡി​വി​ഷ​നി​ലെ ഗോ​ത്ര​വ​ര്‍​ഗ സെ​റ്റി​ല്‍​മെ​ന്‍റു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി വ​ന​വി​കാ​സ ഏ​ജ​ന്‍​സി മു​ഖേ​ന ല​ഭ്യ​മാ​ക്കി​യ സ്മാ​ര്‍​ട്ട് ടെ​ലി​വി​ഷ​നു​ക​ളു​ടെ വി​ത​ര​ണ​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ക്കും. ‌