ഉ​പാ​സ​ന​ക്ക​ട​വി​ല്‍ അ​പ്ര​തീ​ക്ഷി​ത വെ​ള്ള​പ്പൊ​ക്കം, മോ​ക്ക്ഡ്രി​ല്ലെ​ന്നാ​യ​പ്പോ​ള്‍ ആ​ശ്വാ​സം
Saturday, July 4, 2020 10:25 PM IST
റാ​ന്നി: പ​മ്പാ​ന​ദി​യി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി വെ​ള്ളം ഉ​യ​ര്‍​ന്നാ​ല്‍ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍ വ്യ​ക്ത​മാ​ക്കി റാ​ന്നി ഉ​പാ​സ​ന​ക്ക​ട​വി​ല്‍ മോ​ക്ക്ഡ്രി​ല്‍. ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ഒ​രു​ക്കി​യ മോ​ക്ക്ഡ്രി​ല്ലി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ള​യ​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ടു​പോ​യ 11 പേ​രെ ര​ക്ഷ​പ്പെടു​ത്തി.

ഫ​യ​ര്‍ ഫോ​ഴ്സ്, പോ​ലീ​സ്, ആ​രോ​ഗ്യം, പ​ഞ്ചാ​യ​ത്ത്, റ​വ​ന്യു വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മോ​ക്ക്ഡ്രി​ല്‍ ന​ട​ത്തി​യ​ത്. ഉ​പാ​സ​ന​ക്ക​ട​വി​ന് എ​തി​ര്‍​വ​ശ​ത്തെ ക​ര​യി​ല്‍ 15 ഓ​ളം ആ​ളു​ക​ള്‍ 'വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ' കു​ടു​ങ്ങി കി​ട​ക്കു​ന്നു എ​ന്ന വി​വ​രം ല​ഭി​ച്ച് എ​ത്തി​യ ഫ​യ​ര്‍ ഫോ​ഴ്സ്, പോ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ര​ണ്ടു ഡി​ങ്കി​യും ര​ണ്ട് എ​ന്‍​ജി​നു​ക​ളും സ്‌​ട്രെ​ക്ച്ച​റും അ​സ്‌​ക്കാ​ലൈ​റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ 'ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ' ന​ട​ത്തി.

സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​ദ്യം കാ​ര്യ​മെ​ന്തെ​ന്ന് അ​റി​യാ​തെ ആ​ശ​ങ്ക​പ്പെ​ട്ടു. ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ മോ​ക്ക്ഡ്രി​ല്‍ ആ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ഇ​വ​രു​ടെ മു​ഖ​ത്ത് ആ​ശ​ങ്ക മാ​റി ക​രു​ത​ലി​ന്‍റെ പു​ഞ്ചി​രി വി​ട​ര്‍​ന്നു. നാ​ട്ടു​കാ​രി​ല്‍ ചി​ല​രും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ സ​ജ്ജീ​വ പ​ങ്കാ​ളി​യാ​യി. ഡി​ങ്കി ഉ​പ​യോ​ഗി​ച്ചാ​ണ് 'ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം ' പു​രോ​ഗ​മി​ച്ച​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​യി​രു​ന്നു ന​ട​പ​ടി​ക​ള്‍.

ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റാ​ന്നി താ​ലൂ​ക്കി​ല്‍ ന​ട​ത്തി​യ മോ​ക്ക്ഡ്രി​ല്‍ അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ നേ​ര്‍​സാ​ക്ഷ്യ​മാ​യി. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പി​പി​ഇ കി​റ്റ്, ഗ്ലൗ​സ്, മാ​സ്‌​ക്, സാ​നി​റ്റെ​സ​ര്‍ തു​ട​ങ്ങി​യ​വ ധ​രി​ച്ചാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം.

ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മോ​ക്ക്ഡ്രി​ല്‍ ന​ട​ത്തി​യ​ത്. മോ​ക്ക് ഡ്രി​ല്ലി​നാ​യി ര​ണ്ട് ആം​ബു​ല​ന്‍​സ്, ഒ​രു സ്‌​കൂ​ള്‍ ബ​സ്, ഒ​രു ടി​പ്പ​ര്‍, ഒ​രു ഫ​യ​ര്‍ ഫോ​ഴ്സ് ടെ​ന്‍​ഡ​ര്‍, സ്‌​കൂ​ബാ വാ​ന്‍ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചു. റാ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ കെ.​എ​സ്. വി​ജ​യ​ന്‍ ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ന്‍​ഡ​റാ​യി പ്ര​വ​ര്‍​ത്തി​ച്ചു. പ​ത്ത​നം​തി​ട്ട കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ജോ​ര്‍​ജി കെ. ​വ​ര്‍​ഗീ​സ് നി​രീ​ക്ഷ​ക​നാ​യി​രു​ന്നു.

മോ​ക്ക്ഡ്രി​ലി​ന് ശേ​ഷം വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന അ​വ​ലോ​ക​നം ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്നു. റാ​ന്നി ത​ഹ​സി​ല്‍​ദാ​ര്‍ ജോ​ണ്‍ പി. ​വ​ര്‍​ഗീ​സ്, റാ​ന്നി എ​ല്‍​ആ​ര്‍ ത​ഹ​സി​ദാ​ര്‍ ഒ.​കെ. ഷൈ​ല, അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​സു​രേ​ഷ്, പ​ത്ത​നം​തി​ട്ട ഫ​യ​ര്‍ ആ​ന്‍​ഡ് സേ​ഫ്റ്റി സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വി.​വി​നോ​ദ്കു​മാ​ര്‍, റാ​ന്നി ആ​ര്‍​എം​ഒ ഡോ. ​അ​ജാ​സ് ജ​മാ​ല്‍ മ​റ്റ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ മോ​ക്ക്ഡ്രി​ല്ലി​ല്‍ പ​ങ്കെ​ടു​ത്തു.