പ​ത്ത​നം​തി​ട്ട​യി​ൽ 22 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Saturday, July 4, 2020 10:24 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 22 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 353 ആ​യി. ഇ​ന്ന​ലെ ഒ​ന്പ​തു പേ​ർ​ക്കാ​ണ് രോ​ഗ​മു​ക്തി. 168 പേ​ർ​ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഏ​റെ​പ്പേ​രും ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​വ​രാ​ണ്. ക്വാ​റ​ന്‍റൈ​ൻ കാ​ല‍​യ​ള​വി​ൽ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്ത​വ​രു​ടെ ഫ​ലം വ​രാ​ൻ വൈ​കി​യ​തി​നാ​ൽ രോ​ഗ​ം അ​റി​യാ​നും വൈ​കി​യി​ട്ടു​ണ്ട്.

സ്ര​വ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തി​ട്ടു​ള്ള​വ​ർ ക്വാ​റ​ന്‍റൈ​നിൽ തു​ട​രാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ക​ഴി​ഞ്ഞ ജൂ​ൺ 15നു ​മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നെ​ത്തി​യ നാ​റാ​ണം​മൂ​ഴി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നം​ഗ കു​ടും​ബ​വും ഉ​ൾ​പ്പെ​ടു​ന്നു.

മും​ബൈ​യി​ലെ പ​ന​വേ​ലി​ൽ സ്വദേശി (38), ഇ​യാ​ളു​ടെ ഭാ​ര്യ, മ​ക​ൻ (ആ​റ്) എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ർ സ്പെ​ഷ​ൽ ട്രെ​യി​നി​ലാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​വേ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​തോ​ടെ സ്ര​വം പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. 24നു ​റി​യാ​ദി​ൽ നി​ന്നെ​ത്തി​യ എ​ട്ടു​വ​യ​സു​കാ​രി​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ പി​താ​വും സ​ഹോ​ദ​ര​നും നാ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം വ​ന്നി​ട്ടി​ല്ല. റി​യാ​ദി​ൽ ന​ഴ്സാ​യ മാ​താ​വി​ന് നേ​ര​ത്തെ രോ​ഗം വ​ന്നി​രു​ന്നു.

16 ന് ​ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും എ​ത്തി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (55 ), 25 ന് ​ഖ​ത്ത​റി​ല്‍ നി​ന്നും എ​ത്തി​യ പ്ലാ​പ്പ​ള​ളി സ്വ​ദേ​ശി (35 ), 18ന് ​കു​വൈ​റ്റി​ല്‍ നി​ന്നും എ​ത്തി​യ പു​ല്ലാ​ട് സ്വ​ദേ​ശി (32 ), 16 ന് ​ഡ​ല്‍​ഹി​യി​ല്‍ നി​ന്നും എ​ത്തി​യ വെ​ണ്ണി​ക്കു​ളം സ്വ​ദേ​ശി​നി (52), 18 ന് ​ഡ​ല്‍​ഹി​യി​ല്‍ നി​ന്നും എ​ത്തി​യ ക​വി​യൂ​ര്‍ സ്വ​ദേ​ശി (41), 19ന് ​കു​വൈ​റ്റി​ല്‍ നി​ന്നും എ​ത്തി​യ പ​റ​ക്കോ​ട് സ്വ​ദേ​ശി ( 23), 25ന് ​അ​ബു​ദാ​ബി​യി​ല്‍ നി​ന്നും വ​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (33), 23ന് ​ഷാ​ര്‍​ജ​യി​ല്‍ നി​ന്നും വ​ന്ന അ​ടൂ​ര്‍ സ്വ​ദേ​ശി (42), 22 ന് ​ഷാ​ര്‍​ജ​യി​ല്‍ നി​ന്നു​മെ​ത്തി​യ പ​ന്ത​ളം സ്വ​ദേ​ശി (25), ദു​ബാ​യി​ല്‍ നി​ന്നും എ​ത്തി​യ കു​ന്ന​ന്താ​നം സ്വ​ദേ​ശി (45), 19 ന് ​റി​യാ​ദി​ല്‍ നി​ന്നും വ​ന്ന കൊ​ടു​മ​ണ്‍ സ്വ​ദേ​ശി (57), 23ന് ​കു​വൈ​റ്റി​ല്‍ നി​ന്നു​മെ​ത്തി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (30), 13 ന് ​ഷാ​ര്‍​ജ​യി​ല്‍ നി​ന്നും എ​ത്തി​യ നാ​ര​ങ്ങാ​നം സ്വ​ദേ​ശി​നി ( 53), 19 ന് ​ഷാ​ര്‍​ജ​യി​ല്‍ നി​ന്നു​മെ​ത്തി​യ ആ​റ​ന്മു​ള സ്വ​ദേ​ശി​നി (41), 20 ന് ​യു​എ​ഇ​യി​ല്‍ നി​ന്നും വ​ന്ന പ​ന്ത​ളം സ്വ​ദേ​ശി (30), 13ന് ​കു​വൈ​റ്റി​ല്‍ നി​ന്നും എ​ത്തി​യ അ​രു​വാ​പ്പു​ലം സ്വ​ദേ​ശി ( 50 ), 30 ന് ​ദു​ബാ​യി​ല്‍ നി​ന്നു​മെ​ത്തി​യ കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി (25), 15 ന് ​ഡ​ല്‍​ഹി​യി​ല്‍ നി​ന്നും എ​ത്തി​യ മാ​രാ​മ​ണ്‍ സ്വ​ദേ​ശി​നി (47) എ​ന്നി​വ​ര്‍​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റു​ള്ള​വ​ർ.

ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി​വി​ട്ട​വ​രെ കൂ​ടാ​തെ പ​ത്ത​നം​തി​ട്ട​യി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യും രോ​ഗ​മു​ക്ത​യാ​യി​ട്ടു​ണ്ട്. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 168 ആ​ണ്.

നി​ല​വി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 183 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 173 പേ​ര്‍ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി, റാ​ന്നി, പ​ന്ത​ളം കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​റു പേ​രും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മൂ​ന്നു​പേ​രും മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​രാ​ളു​മാ​ണ് പ​ത്ത​നം​തി​ട്ട​ക്കാ​രാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്.