ഫേ​സ്ഷീ​ല്‍​ഡ് ന​ല്‍​കാ​നൊ​രു​ങ്ങി ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക്
Saturday, July 4, 2020 10:24 PM IST
ഇ​ല​ന്തൂ​ര്‍: കോ​വി​ഡ് 19നു ​എ​തി​രെ ഫീ​ല്‍​ഡ് ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ന് ഫേ​സ്ഷീ​ല്‍​ഡ് ന​ല്‍​കാ​നാ​യി ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കോ​ഴ​ഞ്ചേ​രി യൂ​ണി​റ്റാ​ണ് ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്തു​മാ​യി ചേ​ര്‍​ന്ന് ഫേ​സ്ഷീ​ല്‍​ഡ് ന​ല്‍​കു​ന്ന​ത്.
കോ​വി​ഡ് പ്ര​തി​രോ​ധ പോ​രാ​ട്ട​ത്തി​ല്‍ ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള ഫീ​ല്‍​ഡ്ത​ല പ്ര​വ​ര്‍​ത്ത​ക​രാ​യ 100 ആ​ശ വ​ര്‍​ക്ക​ര്‍​മാ​ര്‍​ക്കാ​ണ് സു​ര​ക്ഷ​യ്ക്ക​യി ഗ്ലാ​സ് ഫേ​സ് ഷീ​ല്‍​ഡ് ന​ല്‍​കു​ന്ന​ത്. ആ​റി​ന് ഉ​ച്ച​യ്ക്ക് 12 ന് ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ചേ​രു​ന്ന​യോ​ഗ​ത്തി​ല്‍ വ്യാ​പാ​രി വ്യാ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കോ​ഴ​ഞ്ചേ​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ആ​ന​ന്ദ​ദ​വ​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാ​മി​നു ഫേ​സ്ഷീ​ല്‍​ഡു​ക​ള്‍ കൈ​മാ​റും.